സ്കൂളിൽ പോകുന്ന കുട്ടികളുടെ ആഹാര കാര്യത്തിലാണ് അമ്മമാർ പലപ്പോഴും ടെൻഷൻ അടിക്കാറുള്ളത്.നല്ല ഭക്ഷണം മികച്ച ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ധാന്യം, പയർ, പച്ചക്കറികൾ, എണ്ണ പാൽ എന്നീ അഞ്ചു ഘടങ്ങൾ കുട്ടികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. (ദിവസവും ഒരു മുട്ടയും ഒരു ഇലക്കറിയും ഉൾപ്പെടുത്തണം).ഈ അഞ്ചു ഗ്രൂപ്പുകളുടെ മിശ്രണമായിരിക്കണം ഭക്ഷണം.
- കുട്ടികളിൽ രോഗപ്രതിരോധ ശക്തിയും കണക്കുകൂട്ടുന്നതിനുള്ള കഴിവും ഏകാഗ്രതയും വർധിപ്പിക്കാൻ കൃത്യമായ അളവിലുള്ള പ്രഭാത ഭക്ഷണം നിർബന്ധമാണ്. ദോശയോ ഇഡ്ഡലിയോ പുട്ടോ ഏത്തപ്പഴമോ ആവാം. അവയോടൊപ്പം കടലക്കറിയോ മുട്ടയോ സാമ്പാറോ കൊടുത്താൽ പോഷകങ്ങൾ സമീകൃതമായി.
- ഉച്ചഭക്ഷണത്തിന് എന്നും ചോറു നൽകാതെ വൈവിധ്യമാർന്ന വിഭവങ്ങൾ നൽകാം. സമ്പൂർണ ഉച്ചഭക്ഷണമാണു വെജിറ്റബിൾ പുലാവ്.
- ഇടവേളകളിലും നാലുമണിക്കും കഴിക്കാൻ ഈന്തപ്പഴവും അണ്ടിപ്പരിപ്പും നൽകുന്നതു നല്ലതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി, നട്സ്, പയർ, പരിപ്പുവർഗങ്ങൾ, പാൽ, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി കൂട്ടുന്ന ആന്റിബോഡിയുടെ അളവ് ശരീരത്തിൽ വർധിപ്പിക്കും.
- വിറ്റമിൻ സി അടങ്ങിയ നെല്ലിക്കയും നാരങ്ങയും തക്കാളിയും ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തണം.
- മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ്.
- കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാട്ടർബോട്ടിലിൽ തിളപ്പിച്ചാറിയ വെള്ളമോ നാരങ്ങവെള്ളമോ സംഭാരമോ കൊടുത്തു വിടാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
രാത്രി മുഴുവൻ ഫാനിനു ചുവട്ടിൽ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.