- Trending Now:
ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായതില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക 2022 അനുസരിച്ച്, 2005-06 നും 2019-21 നും ഇടയിൽ ഇന്ത്യയിലെ 415 ദശലക്ഷം ആളുകൾ ദാരിദ്ര്യരേഖ മറികടന്നു.ഐക്യരാഷ്ട്ര വികസന പദ്ധതിയും ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവും ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യസൂചികയില്‍ പറയുന്നു. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇന്ത്യയുടെ ഈ നേട്ടത്തെ ചരിത്രപരമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തില്‍ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണിതെന്നും പറയുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകൾ ഇന്ത്യയിലാണ് ജീവിച്ചിരുന്നത്. ഇന്ത്യയുടെ എംപിഐ മൂല്യവും ദാരിദ്ര്യവും പകുതിയിലേറെയായി കുറഞ്ഞു. എംപിഐ മൂല്യം 2005-2006ൽ 0.283 ആയിരുന്നത് 2015-2016ൽ അത് 0.122 ആയി. 2019-2021ൽ 0.069 ആയി കുറഞ്ഞു. 2005-2006 ൽ 55.1 ശതമാനമായിരുന്ന ദാരിദ്ര്യം 2015-2016ൽ 27.7 ശതമാനമായി കുറഞ്ഞ് 2015-2016 ൽ 16.4 ശതമാനമായി കുറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.