- Trending Now:
മുംബൈ: ഗ്രീൻസെൽ മൊബിലിറ്റിയുടെ ഇന്റർസിറ്റി ഇലക്ട്രിക് ബസ് ബ്രാൻഡായ ന്യൂഗോ, തങ്ങളുടെ മുഴുവൻ ഇലക്ട്രിക് ബസ് ഫ്‌ലീറ്റിലും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (അഡാസ്) സംയോജിപ്പിച്ചുകൊണ്ട് ഒരു പുതിയ വ്യവസായ മാനദണ്ഡം സ്ഥാപിച്ചു.
2022ൽ ആരംഭിച്ച ന്യൂഗോ നിലവിൽ ഇന്ത്യയിലുടനീളം 275 ൽ അധികം ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഈ വിന്യാസത്തോടെ, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (എഇബി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഈഎസ്സി), ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവയുൾപ്പെടെയുള്ള എഡിഎഎസ് സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി ഇലക്ട്രിക് ബസ് സർവീസുകളിൽ ഒന്നായി ന്യൂഗോ മാറുന്നു.
വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ വർദ്ധിപ്പിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (അഡാസ്). സെൻസറുകൾ, ക്യാമറകൾ, റഡാർ എന്നിവ ഉപയോഗിച്ച് അഡാസ് റോഡ് അവസ്ഥകൾ തുടർച്ചയായി നിരീക്ഷിക്കുകയും കൂട്ടിയിടി മുന്നറിയിപ്പുകൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ടുകൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളിൽ ഡ്രൈവർമാരെ സഹായിക്കുകയും ചെയ്യും.
ഗ്രീൻസെൽ മൊബിലിറ്റിയുടെ എംഡിയും സിഇഒയുമായ ദേവേന്ദ്ര ചൗള അഭിപ്രായപ്പെട്ടു, ''അഡാസ് കൊണ്ടു വരുന്ന ഈ വ്യവസായത്തിലെ ആദ്യ കമ്പനികളിലൊന്നാണ് ന്യൂഗോ. സുഖകരവും സുസ്ഥിരവും അസാധാരണമാംവിധം സുരക്ഷിതവുമായ ഒരു യാത്ര നൽകുക എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത.''
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (അഡാസ്) സംയോജനത്തിനപ്പുറം, ഇന്റർസിറ്റി യാത്ര സുരക്ഷിതവും കൂടുതൽ ഉൾക്കൊള്ളുന്നതുമാക്കുന്നതിന് ന്യൂഗോ മറ്റ് നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.