- Trending Now:
25,000 ടണ്ണിലധികം സ്വർണം ഇന്ത്യൻ വീടുകളിൽ ഉണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള താല്പര്യത്തെ കാണിക്കുന്ന ഒരു കണക്കാണിത്. പൊതുവെ ആഭരണങ്ങളായി ഉപയോഗിക്കുന്ന സ്വർണം അത്യാവശ്യ സമയത്ത് പണയപ്പെടുത്തി പണമെടുക്കാനും കഴിയുന്നതിനാൽ രണ്ടു തരത്തിലുള്ള ഉപയോഗം സ്വർണം വഴിയുണ്ടെന്ന് പറയാം.സ്വർണത്തിലെ നിക്ഷേപത്തിന് പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം ലഭിക്കുന്നതാണ്. എന്നാൽ ഇന്ന് സ്വർണത്തിൽ നിക്ഷേപിക്കാൻ ആഭരണങ്ങളോ നാണയങ്ങളോ സ്വർണ ബാറുകളോ വാങ്ങി സൂക്ഷിക്കുന്നതിന് പകരം ഡിജിറ്റലായി നിക്ഷേപിക്കാം.
ഭൗതിക സ്വർണത്തിലുള്ള നിക്ഷേപം കുറയ്ക്കാനായി 2015ലാണ് കേന്ദ്രസർക്കാർ സോവറിൻ ഗോൾഡ് ബോണ്ടുകൾ അവതരിപ്പിച്ചത്. കേന്ദ്ര സർക്കാറിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. ഡിജിറ്റൽ രൂപത്തിൽ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാം. സര്‍ട്ടിഫിക്കറ്റായും സോവറിൻ ഗോൾഡ് ബോണ്ട് സൂക്ഷിക്കാം. സോവറിൻ ഗോൾഡ് ബോണ്ടിൽ വ്യക്തികള്‍, ഹിന്ദു അഭിവക്ത കുടുംബങ്ങൾ, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവർക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക.
സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുമ്പോൾ 1 ഗ്രാമെങ്കിലും കുറഞ്ഞത് നിക്ഷേപിക്കണം. വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും സാമ്പത്തിക വർഷത്തിൽ 4 കിലോ വരെ സ്വര്‍ണം വരെ സോവറിൻ ഗോൾഡ് ബോണ്ട് വഴി വാങ്ങാം. ജുവലറികളില്‍ നിന്ന് വാങ്ങി നിക്ഷേപിക്കുമ്പോള്‍ പണിക്കൂലിയായി നല്ലൊരു തുക നഷ്ടപ്പെടുന്നുണ്ട്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ സര്‍ട്ടിഫിക്കറ്റായോ ഡീമാറ്റ് അക്കൗണ്ടിലോ സൂക്ഷിക്കാമെന്നതിനാല്‍ പണിക്കൂലി നൽകേണ്ടതില്ല. സ്വര്‍ണം സൂക്ഷിക്കുന്നതിനുള്ള റിസ്കും സോവറിൻ ബോണ്ടുകളില്ല.
സോവേറിന്‍ ഗോള്‍ഡ് ബോര്‍ഡിലെ നിക്ഷേപം വഴി സുരക്ഷിതമായി സ്വര്‍ണത്തില്‍ നിക്ഷേപത്തോടൊപ്പം വര്‍ഷത്തില്‍ 2.50 ശതമാനം പലിശയും ലഭിക്കും. 8 വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തില്‍ ലിക്വിഡിറ്റി മറ്റൊരു പ്രശ്നമാണ്. നിക്ഷേപ കാലയളവില്‍ ബോണ്ടുകള്‍ ദയനീയ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ ആവശ്യക്കാര്‍ക്ക് ബോണ്ടുകള്‍ വില്‍പന നടത്താം. 5 വര്‍ഷത്തിന് ശേഷം ബോണ്ടുകള്‍ റഡീം ചെയ്യാന്‍ റീസര്‍വ് ബാങ്ക് തന്നെ അനുവദിക്കുന്നുണ്ട്.
നിക്ഷേപത്തില്‍ നിന്ന് പലിശയും മൂലധന നേട്ടവും വ്യത്യസ്തമയാണ് നികുതി കണക്കാക്കുന്നത്. പലിശയ്ക്ക് മുകളില്‍ നികുതി ഈടാക്കും. നിക്ഷേപത്തിന്റെ ആകെ വരുമാനത്തിനൊപ്പം കൂട്ടിച്ചേര്‍ത്താണ് നുികുതി ഈടാക്കുന്നത്. സ്റ്റോക്ക് എക്‌സ്ചേഞ്ചുകൾ വഴി ഗോള്‍ഡ് ബോണ്ടുകള്‍ വില്പന നടത്തുമ്പോഴും കാലാവധിയിൽ റഡീം ചെയ്യുമ്പോഴോ 5 വര്‍ഷത്തിന് ശേഷത്തിന് ശേഷം ചെയ്യുമ്പോഴുമാണ് മൂലധന നേട്ടമുണ്ടാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.