Sections

138 കോടിയുടെ ബഡ്ജറ്റ് അവതരിപ്പിച്ച് എന്‍ എസ് എസ്

Tuesday, Jun 21, 2022
Reported By MANU KILIMANOOR

വികസനത്തിനും കാര്‍ഷികരംഗത്തെ വളര്‍ച്ചക്കും ഊന്നല്‍ നല്‍കുന്നതാണ് 2022-23ലെ ബജറ്റ്
 

നായര്‍ സര്‍വിസ് സൊസൈറ്റിയുടെ  2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു. 138 കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

മുന്‍വര്‍ഷത്തെ ബജറ്റ് 132 കോടി രൂപയായിരുന്നു. തിങ്കളാഴ്ച രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തിയതിന് ശേഷമാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്.

എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തില്ല. തൃശൂര്‍ താലൂക്ക് യൂനിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. സുരേഷാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്.

എന്‍.എസ്.എസ് സ്ഥാപനങ്ങളുടെ നവീകരണത്തിനും വികസനത്തിനും കാര്‍ഷികരംഗത്തെ വളര്‍ച്ചക്കും ഊന്നല്‍ നല്‍കുന്നതാണ് 2022-23ലെ ബജറ്റ്. മരാമത്തു പണികള്‍ക്കായി ജനറല്‍ ഭരണം വിഭാഗത്തിന്റെ ബജറ്റില്‍ 14 കോടി രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. പെരുന്നയില്‍ നിര്‍മാണം നടന്നുവരുന്ന എന്‍.എസ്.എസ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ പണികളും മരാമത്ത് ജോലികളും ഇതിലുള്‍പ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.