- Trending Now:
കൊച്ചി: നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന് സെബിയുടെ അനുമതി ലഭിച്ചു. ഏപ്രിൽ 24 മുതൽ ഇതിന് തുടക്കമാകും. മൂന്ന് സീരിയൽ പ്രതിമാസ ഇൻഡക്സ് ഫ്യൂചേഴ്സ്, ഇൻഡക്സ് ഓപ്ഷൻസ് കോണ്ടാക്ട് സൈക്കിളുകളാവും എൻഎസ്ഇ അവതരിപ്പിക്കുക. മാസത്തിലെ അവസാന വെളളിയാഴ്ചയാകും ഡെറിവേറ്റീവ് കരാറുകൾ അവസാനിക്കുക.
നിഫ്റ്റി 100 സൂചികയിൽ നിന്ന് നിഫ്റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചിക. 1997 ജനുവരി ഒന്നിനായിരുന്നു ഈ സൂചികയ്ക്ക് തുടക്കം കുറിച്ചത്. എൻഎസ്ഇയിൽ ലിസ്റ്റു ചെയ്ത ആകെ ഓഹരികളുടെ 18 ശതമാനത്തോളം വരുന്ന 70 ട്രില്യൺ രൂപയുടെ വിപണി വിഹിതമാണ് ഈ സൂചികയ്ക്കുള്ളതെന്ന് 2024 മാർച്ച് 29-ലെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.