Sections

എൻഎസ്ഇയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 10 കോടി കടന്നു

Saturday, Aug 10, 2024
Reported By Admin
NSE registered investor base crosses 10 crore unique investors (unique PANs) and 19 crore total acco

കൊച്ചി: നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 2024 ആഗസ്റ്റ് എട്ടിന് പത്തു കോടി കടന്നു. ഉപഭോക്താക്കൾക്ക് ഒന്നിലേറെ ട്രേഡിങ് മെമ്പർ രജിസ്ട്രേഷൻ നടത്താനാവുന്നതിനാൽ ഇതുവരെയുള്ള ആകെ ക്ലൈൻറ് രജിസ്ട്രേഷൻ 19 കോടിയിലും എത്തിയിട്ടുണ്ട്.

എൻഎസ്ഇയിലെ നിക്ഷേപക രജിസ്ട്രേഷൻ വർധിച്ചു വരുന്ന പ്രവണതയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ദൃശ്യമാകുന്നത്. പ്രവർത്തനമാരംഭിച്ച് 14 വർഷങ്ങൾ കൊണ്ടാണ് എക്സ്ചേഞ്ചിലെ നിക്ഷേപക രജിസ്ട്രേഷൻ ഒരു കോടിയിലെത്തിയത്. അടുത്ത ഒരു കോടി രജിസ്ട്രേഷൻ ഏഴു വർഷം കൊണ്ടും തുടർന്നുള്ള ഒരു കോടി രജിസ്ട്രേഷൻ മൂന്നര വർഷം കൊണ്ടും അതിനു ശേഷമുള്ള ഒരു കോടി രജിസ്ട്രേഷൻ ഒരു വർഷത്തിനു മേൽ സമയം കൊണ്ടുമാണുണ്ടായത്. ഇങ്ങനെ 2021 മാർച്ചിലാണ് 25 വർഷം കൊണ്ട് നാലു കോടി രജിസ്ട്രേഷൻ ഉണ്ടായത്. പക്ഷേ തുടർന്നുള്ള ഓരോ കോടി രജിസ്ട്രേഷനും ശരാശരി 6-7 മാസങ്ങളിലാണ് കൈവരിക്കാനായത്. ഏറ്റവും ഒടുവിലെ ഒരു കോടി രജിസ്ട്രേഷൻ അഞ്ചു മാസത്തിനു മേൽ സമയത്തിലുമുണ്ടായി.

പ്രതിദിനം ശരാശരി 50,000 മുതൽ 78,000 വരെ പുതിയ രജിസ്ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്. ഡിജിറ്റലൈസേഷൻ, നിക്ഷേപ അവബോധം, എല്ലാവരേയും സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങിയ മേഖലകളിലെ വളർച്ച പുതിയ നിക്ഷേപകരുടെ കടന്നു വരവ് വേഗത്തിലാക്കി. വിപണിയുടെ സുസ്ഥിര പ്രകടനവും ഇതിനു പിൻബലമേകി.

കെവൈസി പ്രക്രിയകൾ സുഗമമാക്കിയതും സാമ്പത്തിക സാക്ഷരത വളർന്നതും ക്രിയാത്മക വിപണി വികാരങ്ങളും നിക്ഷേപകരുടെ രജിസ്ട്രേഷൻ വർധിക്കാൻ ഇടയാക്കിയെന്നും വിവിധ എക്സ്ചേഞ്ച് ട്രേഡഡ് നിക്ഷേപങ്ങളിലെ വർധിച്ച പങ്കാളിത്തവും ഇതിനു സഹായകമായതായി എൻഎസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ ശ്രീരാം കൃഷ്ണൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.