Sections

ഈഗിൾ ട്രേഡിങിനെതിരെ മുൻകരുതൽ നിർദ്ദേശം

Monday, Jun 03, 2024
Reported By Admin
NSE Note - Caution for Investors against Eagle Trading

കൊച്ചി: അൻഫിദാഹ് അമീദ്, അരുൺ അശോക്, വിനീത്, റാം തുടങ്ങിയവർ ഈഗിൾ ട്രേഡിങ്, ഈഗിൾ ട്രേഡേഴ്സ് എന്നീ പേരുകളിൽ 7510661158, 8590632432, 9747148974, 7902308311, 8438551524, 7845942717 എന്നീ നമ്പറുകളിലൂടേയും ടെലഗ്രാം ചാനലുകളിലൂടേയും അനധികൃത ഇടപാടുകളും ഡബ്ബാ ട്രേഡിങും നടത്തുന്നതിനെതിരെ കരുതിയിരിക്കണമെന്ന് എൻഎസ്ഇ അറിയിച്ചു.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഇത്തരം ഏതെങ്കിലും പദ്ധതികളിലോ സേവനങ്ങളിലോ ചേരുന്നത് നിയം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നിക്ഷേപകർക്കു ലഭ്യമായ പരാതി പരിഹാര സംവിധാനങ്ങളിലൂടെ പരിഹാരം കാണാനാവില്ലെന്നും എൻഎസ്ഇ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.