- Trending Now:
കൊച്ചി: എൻഎസ്ഇ ഐഎക്സ്-എസ്ജിഎക്സ് ഗിഫ്റ്റ് കണക്ട് പൂർണ തോതിൽ പ്രവർത്തന ക്ഷമമായതായി എൻഎസ്ഇ ഇൻറർനാഷണൽ എക്സ്ചേഞ്ചും സിംഗപൂർ എക്സ്ചേഞ്ചും പ്രഖ്യാപിച്ചു. ഗ്ലോബൽ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്സിൽ നിന്നുള്ള ഉയർന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വിധത്തിൽ 1.13 ബില്യൺ ഡോളറിൻറെ വിറ്റുവരവാണ് ആദ്യ സെഷനിൽ ദൃശ്യമായത്.
ഗിഫ്റ്റ് കണക്റ്റ് അന്താരാഷ്ട്ര നിക്ഷേപകർക്ക് ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു നൂതന പാത അവതരിപ്പിക്കുന്നു. ഗിഫ്റ്റ് കണക്റ്റ് അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപകരെ ഏകോപിപ്പിക്കുകയും ആഴത്തിലുള്ള ലിക്വിഡിറ്റി സൃഷ്ടിക്കുകയും നിക്ഷേപകർക്കായി നിഫ്റ്റി ഉത്പന്നങ്ങളുടെ വിപുലമായ നിര സൃഷ്ടിക്കുകയും ചെയ്യുന്നു. അമേരിക്കൻ ഡോളറിലുളള നിഫ്റ്റി ഡെറിവേറ്റീവുകളുടെ ട്രേഡിങും മാച്ചിങും ഗിഫ്റ്റ് സിറ്റിയിലാവും. ഈ കരാറുകളുടെ ക്ലിയറിങും സെറ്റിൽമെൻറും സിംഗപൂരിൽ എസ്ഡിഎക്സ് ആവും കൈകാര്യം ചെയ്യുക.
ഏഷ്യാ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ ട്രേഡിങ് സമയവുമായി ഇടകലരുന്ന വിധത്തിൽ 21 മണിക്കൂറോളമാവും ഗിഫ്റ്റ് നിഫ്റ്റി കോൺട്രാക്ടുകൾ ട്രേഡിങിനു ലഭ്യമാകുക.
രണ്ടു മേഖലകളിലുള്ള എക്സ്ചേഞ്ചുകൾക്ക് എങ്ങനെയാണ് ഇരുവർക്കും ഗുണകരമായ സഹകരണത്തിൽ ഏർപ്പെടാനാകുക എന്നതിൻറെ ഉത്തമ ഉദാഹരണമാണ് എൻഎസ്ഇ ഐഎക്സ്-എസ്ഡിഎക്സ് ഗിഫ്റ്റ് സഹകരണമെന്ന് ഐഎഫ്എസ് സിഎ ചെയർമാൻ ഇഞ്ചേതി ശ്രീനിവാസ് പറഞ്ഞു.
ട്രേഡിങ് സമയം ദീർഘിപ്പിച്ചതും അമേരിക്കൻ ഡോളറിലുള്ള നിഫ്റ്റി ഡെറിവേറ്റീവുകളുടെ ട്രേഡിങും ആഗോള നിക്ഷേപകരെ ആകർഷിക്കുമെന്ന് ഗിഫ്റ്റ് സിറ്റി മാനേജിങ് ഡയറക്ടറും ഗ്രൂപ് സിഇഒയുമായ തപൻറേപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.