Sections

എൻഎസ്ഇഇന്ത്യ മൊബൈൽ ആപ്പും മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലെ വെബ്സൈറ്റും പുറത്തിറക്കി

Sunday, Nov 03, 2024
Reported By Admin
NSE India mobile app showcasing multilingual options for investors

കൊച്ചി: എൻഎസ്ഇയുടെ ഔദ്യോഗിക മൊബൈൽ ആപ്പായ എൻഎസ്ഇഇന്ത്യയും മലയാളം ഉൾപ്പെടെ 12 ഭാഷകളിൽ ഉള്ളടക്കം ലഭ്യമാക്കുന്ന പുതുക്കിയ വെബ്സൈറ്റും പുറത്തിറക്കി. രാജ്യത്തുടനീളമുള്ള നിക്ഷേപകരെ കൂടുതൽ ഉൾക്കൊള്ളുന്ന സാമ്പത്തിക സംവിധാനം സൃഷ്ടിക്കുന്നതിൻറെ ഭാഗമായാണ് എൻഎസ്ഇ ഇവ അവതരിപ്പിച്ചത്.

എൻഎസ്ഇയുടെ വെബ്സൈറ്റ് ഇപ്പോൾ നിലവിലുള്ള ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി എന്നീ ഭാഷകൾക്ക് പുറമെ മലയാളം, അസമീസ്, ബംഗാളി, കന്നഡ, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുമാണ് ഉള്ളടക്കം ലഭ്യമാകുക.

യാത്രകൾക്കിടയിലും സുരക്ഷിതവും കൂടുതൽ സവിശേഷതകൾ അടങ്ങിയതുമായ സംവിധാനമാണ് പുതുതായി അവതരിപ്പിച്ച മൊബൈൽ ആപ്പിലൂടെ ലഭ്യമാകുന്നത്. ഈ ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡ് ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

സാമ്പത്തിക സംവിധാനങ്ങളിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതാണ് ഈ പുതിയ നീക്കങ്ങളെന്നും പുതിയ സേവനങ്ങളും തൽസമയ വിവരങ്ങളും വഴി നിക്ഷേപകരെ കൂടുതൽ ശാക്തീകരിക്കുന്നതാണ് ഇവയെന്നും എൻഎസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ ശ്രീരാം കൃഷ്ണൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.