Sections

ജിഎസ്എസ് ബോണ്ടുകളെ കുറിച്ച് അവബോധം വർധിപ്പിക്കാൻ എൻഎസ്ഇ ശിൽപശാലകൾ സംഘടിപ്പിച്ചു

Wednesday, Apr 10, 2024
Reported By Admin
NSE

കൊച്ചി: ഗ്രീൻ, സോഷ്യൽ, സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാനായി നാഷണൽ സ്റ്റോക് എക്സചേഞ്ച് ശിൽപശാലകൾ സംഘടിപ്പിച്ചു. ഇന്ത്യൻ വ്യവസായ രംഗത്തെ വിവിധ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവബോധ പരിപാടികളുടെ തുടക്കമായാണ് മുംബൈയിലും ഡൽഹിയിലും ഇവ സംഘടിപ്പിച്ചത്.

ഇൻറർനാഷണൽ ഫിനാൻസ് കോർപറേഷൻ, ക്ലൈമറ്റ് ബോണ്ട് ഇനീഷിയേറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇവ സംഘടിപ്പിച്ചത്. ജിഎസ്എസ് ബോണ്ടുകൾ വിതരണം ചെയ്യുന്നതിനു മുൻപും പിൻപുമുള്ള വിവിധ ഘടകങ്ങൾ, വിവിധ രാജ്യങ്ങളിൽ ജിഎസ്എസ് ബോണ്ടുകൾ പുറപ്പെടുവിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകളും നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.