Sections

ഡബ്ബാ ട്രേഡിങിനെതിരെ മുന്നറിയിപ്പ്

Sunday, Jun 02, 2024
Reported By Admin
NSE | Caution for Investors

കൊച്ചി: അഭ്ജിത്ത് ശുക്ല, അഭ്ജിത്ത്, പ്രദീപ് എന്നിവർ 8 സ്റ്റോക് ഹൈറ്റ്സ് എന്ന പേരിൽ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വഴി ഡബ്ബാ ട്രേഡിങും അനധികൃക ട്രേഡിങ് പ്ലാറ്റ്ഫോമും നടത്തുന്നതിനെതിരെ എൻഎസ്ഇ മുന്നറിയിപ്പു നൽകി.

ഇവർ 8238236005, 9910265560, 9910194030, 8657894926 എന്നീ നമ്പറുകളിലൂടേയും ടെലഗ്രാം ലിങ്കിലൂടേയും അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നതായും നിക്ഷേപകർ ഇതിനെ കുറിച്ചു കരുതിയിരിക്കുകയും ഇത്തരം ഏതെങ്കിലും പദ്ധതികളിൽ ചേരാതിരിക്കുകയും വേണമെന്നും എൻഎസ്ഇ അറിയിച്ചു.

ഓഹരി വിപണിയിൽ ഇത്തരത്തിലുള്ള പദ്ധതികൾ അവതരിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇവർ എൻഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അംഗീകൃത വ്യക്തികളല്ലെന്നും വ്യക്തിമാക്കിയ എക്സ്ചേഞ്ച് ഇക്കാര്യത്തിൽ പോലീസിൽ പരാതി നൽകിയതായും അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.