- Trending Now:
കൊച്ചി: റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണറായ എൻ എസ് വിശ്വനാഥനെ ആക്സിസ് ബാങ്ക് നോൺ എക്സിക്യൂട്ടീവ് (പാർട്ട് ടൈം) ചെയർമാനായി നിയമിച്ചു. ബാങ്ക് ഓഹരി ഉടമകളുടേയും റിസർവ് ബാങ്കിൻറേയും അനുമതിക്കു വിധേയമായായിരിക്കും ബാങ്ക് ഡയറക്ടർ ബോർഡിൻറെ ഈ തീരുമാനം. മൂന്ന് വർഷത്തേക്കാണ് നിയമനം. 2020 മാർച്ചിലാണ് എൻ എസ് വിശ്വനാഥൻ റിസർവ് ബാങ്കിൽ നിന്നു വിരമിച്ചത്.
ആക്സിസ് ബാങ്ക് സ്വിഫ്റ്റ് ഇന്ത്യയുമായി ചേർന്ന് ഇ-ബാങ്ക് ഗ്യാരണ്ടി സംവിധാനം ലഭ്യമാക്കി... Read More
സാമ്പത്തിക മേഖലയിലെ അദ്ദേഹത്തിൻറെ മികച്ച അറിവ് കോർപറേറ്റ് ഭരണ രംഗത്ത് ഉന്നത നിലവാരം സൂക്ഷിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും സഹായകമാകുമെന്ന് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.