Sections

പ്രവാസി ക്ഷേമനിധി ; എൻ. ആർ. കെ ഇൻഷുറൻസ് കാർഡ് പരിഗണിക്കും

Monday, Apr 11, 2022
Reported By Admin
പ്രവാസി

രണ്ടു വർഷമായി മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം

മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം നോർക്ക റൂട്ട്‌സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് നൽകേണ്ടതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. എൻ.ആർ.കെ ഇൻഷുറൻസ് കാർഡിന് www.norkaroots.org എന്ന വെബ്സൈറ്റ് വഴിയും ക്ഷേമനിധി അംഗത്വത്തിന് എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

രണ്ടു വർഷമായി മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. 18 മുതൽ 70 വരെയാണ് പ്രായപരിധി. അപകടം മൂലമുള്ള മരണത്തിന് നാലു ലക്ഷം രൂപയും സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും കാർഡ് ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.