- Trending Now:
വൈകുന്നേരത്തെ ചായയുടെ കൂടെ നല്ല ക്രിസ്പി സ്പൈസി ആയ മിച്ചര്‍ ആയാലോ. അതും ശുദ്ധമായ എണ്ണയില്‍ കപ്പ വച്ച് ഉണ്ടാക്കിയ മിച്ചര്‍. കപ്പ വച്ചുള്ള മിച്ചറോ അതിശയം തോന്നുന്നുണ്ടോ? അതെ നാട്ടിന്‍പുറത്തുള്ള കര്‍ഷകരില്‍ നിന്നും നേരിട്ട് കപ്പ സംഭരിച്ച് അത് പൊടിച്ച് പലതരം പലഹാരങ്ങള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിച്ചിരിക്കുകയാണ് നൃപന്‍സ് ടെസ്റ്റി റൂട്ട്‌സ്. ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന എണ്ണയില്‍ മരച്ചീനി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പലഹാരങ്ങള്‍ ആമസോണ്‍ വഴിയും വിപണിയിലെത്തിയിരിക്കുകയാണ്. ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമായ പാക്കിങ്ങും നൃപന്‍സിന്റെ പ്രത്യേകതയാണ്. പ്രീമിയം കോളിറ്റി കാറ്റഗറിയിലാണ് നൃപന്‍സിന്റെ പ്രധാന വിപണി. ആ മേഖലയില്‍ വളരെ മികച്ച രീതിയിലുള്ള വിപണനമാണ് നൃപന്‍സ് ടെസ്റ്റി റൂട്ട്‌സ് നടത്തിക്കോണ്ടിരിക്കുന്നത്. കേരളത്തില്‍ എല്ലാ കാലാവസ്ഥയിലും ഉണ്ടാകുന്ന ഒന്നാണ് മരക്കിഴങ്ങ്. കപ്പയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതും അതിനു വിപണിയില്‍ ഇടം ഉണ്ട് എന്നതും സംരംഭകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത തന്നെയാണ്. കപ്പ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് രുചികരമായ എണ്ണ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതെന്നും അതിന്റെ വിപണി സാധ്യതകളെക്കുറിച്ച് നമുക്ക് നൃപന്‍സിന്റെ എല്ലാം ആയ വിജയ് ദാസിനോട് തന്നെ ചോദിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.