- Trending Now:
വ്യവസായ വികസന സാധ്യതകൾ അവതരിപ്പിച്ച് എൻ ആർ ഐ സമ്മിറ്റിലെ വിവിധ സെഷനുകൾ. എൻ ആർ ഐകൾക്കും പ്രാദേശിക പങ്കാളികൾക്കും വിജ്ഞാനപ്രദമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ വ്യവസായ നയങ്ങളും പദ്ധതികളും, കാർഷിക-ഭക്ഷ്യ വ്യവസായത്തിനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികൾ, സ്കേലബിൾ ബിസിനസ് മോഡൽസ് ആൻഡ് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം എന്ന വിഷയത്തിൽ ഡിസ്കഷൻ പാനൽ എന്നിവയാണ് സമ്മിറ്റിന്റെ ആദ്യ സെഷനിൽ അരങ്ങേറിയത്. സംരംഭകരും നിക്ഷേപകരുമാവാൻ താല്പര്യമുള്ള പ്രവാസികൾക്കായി കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായാണ് എൻ ആർ ഐ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
കാർഷിക, ഭക്ഷ്യ വ്യവസായത്തിനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികൾ എന്ന വിഷയത്തിൽ പ്രൊഫ വി പദ്മാനന്ദ് ക്ലാസ്സെടുത്തു. ഈ മേഖലയിൽ നിക്ഷേപിക്കാൻ തയ്യാറായവർക്ക് പ്രചോദനമായിരുന്നു ക്ലാസ്. കേരളത്തിലെ വ്യാവസായിക നയങ്ങളും പദ്ധതികളും എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് ക്ലാസ്സെടുത്തു. സമ്മിറ്റ് സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശവും സംരംഭകർക്കും നിക്ഷേപകർക്കുമായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന സഹായ സേവനങ്ങളും അദ്ദേഹം വ്യക്തമാക്കി. പ്രധാനമായും കാർഷികം, പ്ലൈവുഡ് വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, ക്ഷേമം, ആരോഗ്യം തുടങ്ങിയ പ്രൊപ്പോസലുകളാണ് ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷൻ ഡയറക്ടർ ഓപ്പറേഷൻസ് കാർത്തിക് പരശുറാം, ഫ്രഷ് റ്റു ഹോം സിഇഒ മാത്യു ജോസഫ്, ക്ലാസിക് സ്പോർട്സ് ഗുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ലിസ മായൻ എന്നിവരാണ് ചർച്ചാ പാനലിലുണ്ടായത്. മലബാർ ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് സോൺ എം ഡി സുഭാഷ് ബാബു കെ മോഡറേറ്ററായി.
വ്യവസായ മേഖലകളിൽ ആഗോള തലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ വ്യവസായികളായ പ്രമുഖരെ പ്രവാസി നിക്ഷേപ സംഗമത്തിൽ ആദരിച്ചു. കുറഞ്ഞ കാലം കൊണ്ട് വിദേശത്തും കണ്ണൂരിലും വ്യവസായ രംഗത്ത് ശ്രദ്ധനേടിയ യുവസംരംഭകൻ കാദിരി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയരക്ടർ നജീബ് കാദിരി, അരനൂറ്റാണ്ട് പിന്നിട്ട പ്രവാസത്തിലൂടെ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന കെവിആർ ഗ്രൂപ്പിന്റെ സാരഥി ബാലൻ നായർക്ക് വേണ്ടി മകൻ സുബാഷ് നായർ, ഗൾഫിൽ സംരംഭകത്വ മേഖലയിൽ ശക്തമായ വനിതാ സാന്നിധ്യവും ഏഴായിരം തൊഴിലാളികളുള്ള വേൾഡ് സ്റ്റാർ ഹോൾഡിങ്സ് ഗ്രൂപ്പിന്റെ എംഡിയുമായ ഹസീന നിഷാദ്, മുൻനിര വാഹനങ്ങളുടെ വിതരണ ശൃംഖല ഉൾപ്പടെ നാട്ടിൽ സംരംഭമുള്ള കുഞ്ഞിരാമൻ നായർ പാറയിലിന് വേണ്ടി മകൻ സുജിത്ത് റാം പാറയിൽ, ഖത്തറിലും ഇന്ത്യയിലും നിരവധി സംരംഭങ്ങളുള്ള കണ്ണൂർ വിമാനത്താവളം ഡയരക്ടർ കൂടിയായ ഹസൻകുഞ്ഞി, ദുബൈ ഗവ. അംഗീകാരത്തോടെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന റസൽ അഹമ്മദ് എന്നിവർക്ക് കെ കെ ശൈലജ എംഎൽഎ ഉപഹാരം നൽകി.
യുഎഇ പ്രവാസി കൂട്ടായ്മകയായ വെയ്ക്, പരിപാടി കോഓർഡിനേറ്റ് ചെയ്ത ബ്രാൻഡ് ബേ മീഡിയ, വ്യവസായ കേന്ദ്രം മാനേജർ പി വി രവീന്ദ്രകുമാർ, എൻആർഐ സമ്മിറ്റിന്റെ ലോഗോ വരച്ച രാജേഷ് പൂഞ്ഞം എന്നിവർക്ക് ഡോ. വി ശിവദാസൻ എംപി ഉപഹാരം നൽകി. ജില്ലയിലെ സംരംഭങ്ങളിൽ വിജയിച്ച 100 വ്യവസായികളെ പരിചയപ്പെടുത്തുന്ന '100 പവർഫുൾ സ്റ്റോറീസിന്'റെ കവർപേജ് കെ വി സുമേഷ് എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് കൈമാറി പ്രകാശനം നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.