Sections

ഉപയോക്താക്കളുടെ സുരക്ഷിത പെയ്മെൻറ് സാധ്യമാക്കാൻ ഭാഗിക ഡെലിഗേഷനുമായി ഭീം യുപിഐ സർക്കിൾ അവതരിപ്പിച്ചു

Thursday, Apr 24, 2025
Reported By Admin
NPCI Introduces UPI Circle via BHIM App

കൊച്ചി: നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) സമ്പൂർണ സബ്സിഡിയറിയായ എൻപിസിഐ ഭീം സർവ്വീസസ് ലിമിറ്റഡ് (എൻബിഎസ്എൽ) ഭീം പെയ്മെൻറ് ആപ്പുകളിൽ ഭാഗിക ഡെലിഗേഷൻ സംവിധാനവുമായുള്ള യുപിഐ സർക്കിൾ അവതരിപ്പിച്ചു. വിശ്വാസമുള്ള അക്കൗണ്ടുകളിൽ യുപിഐ ഇടപാടുകൾ നടത്താൻ അനുമതി നൽകുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. സമ്പൂർണ സുതാര്യതയും നിർണയിച്ചിരിക്കുന്ന രീതിയിലെ നിയന്ത്രണങ്ങളും അടക്കമാണിതു ലഭ്യമാക്കുക.

യുപിഐ അക്കൗണ്ട് ഉടമയായ പ്രാഥമിക ഉപയോക്താവിന് തങ്ങളുടെ അക്കൗണ്ടിൽ നിന്നു പേയ്മെൻറ് നടത്താൻ സാധിക്കുന്ന വിധത്തിൽ അഞ്ച് സെക്കണ്ടറി ഉപയോക്താക്കളെ വരെ അംഗീകരിക്കുവാൻ യുപിഐ സർക്കിൾ വഴിയൊരുക്കും. സെക്കണ്ടറി ഉപയോക്താക്കളുടെ ഓരോ ഇടപാടുകൾക്കും പുതിയ ഭീം ആപ്പിന്റെ പിൻ വഴി അംഗീകാരം നൽകണം. സെക്കൻഡറി ഉപയോക്താക്കൾ നടത്തുന്ന എല്ലാ ഇടപാടുകളും പ്രാഥമിക ഉപയോക്താവിന് പുതിയ ഭീം ആപ്പിൽ തൽക്ഷണം വീക്ഷിക്കാനാവും എന്നത് സുതാര്യതയും ലഭ്യമാക്കും.

യുപിഐയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും മറ്റുള്ളവരിൽ നിന്ന് പേയ്മെൻറ് അഭ്യർത്ഥിക്കാനാവുന്നതിലൂടെ യുപിഐ സർക്കിൾ എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.