Sections

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻറ് ഭാവിയ്ക്കായി എസ്എഫ്ബികളെയും പേയ്മെൻറ് ബാങ്കുകളെയും ഉൾപ്പെടുത്തി എൻപിസിഐ

Wednesday, Nov 27, 2024
Reported By Admin
Panel discussion hosted by NPCI on digital payments in India with SFB and payment bank leaders

കൊച്ചി: നവീകരണം, പങ്കാളിത്തം, സഹകരണം എന്നിവയിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻറുകളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഉദ്യമങ്ങൾ തിരിച്ചറിയുന്നതിനായി സ്മോൾ ഫിനാൻസ് ബാങ്കുകളിലെയും (എസ്എഫ്ബി) പേയ്മെൻറ് ബാങ്കുകളിലെയും പ്രമുഖരെ ഉൾപ്പെടുത്തി എൻപിസിഐ സിനർജിയുടെ ഭാഗമായി നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പാനൽ ചർച്ച സംഘടിപ്പിച്ചു.

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻറ് സംവിധാനത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടു ത്തുന്നതിന് സഹകരണം നിർണായകമാണെന്നും എസ്എഫ്ബി, പെയ്മെൻറ് ബാങ്കുകളിലെ പ്രമുഖർ ഒത്തുകൂടിയ ഈയൊരു ചടങ്ങിൽ ഇന്ത്യയിലെ ഡിജിറ്റൽ പെയ്മെൻറിൻറെ പ്രധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സാധിച്ചെന്നും എൻപിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബൈ പറഞ്ഞു.

എസ്എഫ്ബികൾ, പേയ്മെൻറ് ബാങ്കുകൾ, എൻപിസിഐ എന്നിവ തമ്മിലുള്ള പങ്കാളിത്തം എങ്ങനെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നവീകരണത്തെ മുന്നോട്ട് നയിക്കുകയും ചെയ്യും എന്നതിൽ കേന്ദ്രീകരിക്കുന്നതായിരുന്നു 'സാമ്പത്തിക സേവനങ്ങളിലെ സഹകരണ മാതൃകകൾ' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച. ഫിനോ പേയ്മെൻറ് ബാങ്ക്, യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്മെൻറ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു. സാമ്പത്തിക സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കുന്നതിനും ഇന്ത്യയിൽ വായ്പ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി നൂതന പദ്ധതികൾ വികസിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ സഹകരണത്തിൻറെ നിർണായക പങ്കിനെക്കുറിച്ച് ചർച്ച ചെയ്തു.

'പരസ്പരം ബന്ധിപ്പിക്കുക: പെയ്മെൻറ് ഇക്കോസിസ്റ്റം വികസിപ്പിക്കുക' എന്ന പാനൽ ഫിൻടെക്കുകൾക്കിടയിലെ സഹകരണത്തിലും മികച്ച രീതികൾ പങ്കിടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എൻഎസ്ഡിഎൽ പേയ്മെൻറ് ബാങ്ക്, ജന സ്മോൾ ഫിനാൻസ് ബാങ്ക്, ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നിവിടങ്ങളിലെ പ്രമുഖർ അടങ്ങുന്നതായിരുന്നു പാനൽ. ഇന്ത്യയിലെ ചെറുപട്ടണങ്ങളിൽ ഡിജിറ്റൽ പേയ്മെൻറ് സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള അവസരവും സാധ്യതയും അവർ ചർച്ച ചെയ്തു. പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, വിശാലമായ ഡിജിറ്റൽ പേയ്മെൻറ് അംഗീകരിക്കുന്നതിനായി വ്യാപാരികളെ മുന്നോട്ടു കൊണ്ടുവരിക, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കും ചർച്ചയിൽ പ്രാധാന്യം നൽകി.

എസ്എഫ്ബികളും പേയ്മെൻറ് ബാങ്കുകളും ഒരുമിച്ച് വരുമ്പോൾ ഉണ്ടാകുന്ന വളർച്ചയ്ക്കും നവീകരണത്തിനുമുള്ള സാധ്യതകളാണ് ഈ ചർച്ചകളിലൂടെ കാണാനായതെന്ന് എൻപിസിഐ ചീഫ് റിലേഷൻഷിപ്പ് മാനേജ്മെൻറ് രജീത് പിള്ള പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.