Sections

നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിച്ച്  ഡിജിറ്റൽ സുരക്ഷയെ പ്രോത്സാഹിപ്പിക്കാൻ എൻപിസിഐ

Saturday, Mar 08, 2025
Reported By Admin
NPCI Promotes Digital Security & Awareness Against Investment Scams

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഏറ്റവും വഞ്ചനാപരമായ രൂപങ്ങളിലൊന്നാണ് നിക്ഷേപ തട്ടിപ്പ്. ഇവ പലപ്പോഴും മനുഷ്യ മനസ്സിനെക്കൂടി നിയന്ത്രിക്കാൻ സാധിക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗ് പോലെയുള്ള തന്ത്രങ്ങളെയും ഉപയോഗപ്പെടുത്തുന്നു. സാമ്പത്തിക വിദഗ്ധരെ അനുകരിക്കുന്നതിലൂടെയോ, പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള അംഗീകാരങ്ങൾ കെട്ടിച്ചമച്ചോ അല്ലെങ്കിൽ ചിലപ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരുടെ വ്യാജ വീഡിയോകൾ ഉപയോഗിച്ചോ തട്ടിപ്പുകാർ വിശ്വാസം നേടിയെടുക്കുന്നു. അസാധാരണമായ വരുമാനം, എക്സ്ക്ലൂസീവ് നിക്ഷേപ അവസരങ്ങൾ അല്ലെങ്കിൽ പരിമിതമായ സമയ ഡീലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന അവർ വ്യക്തികളെ കൃത്യമായ ജാഗ്രതയില്ലാതെ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. ആളുകൾ നിക്ഷേപിച്ചുകഴിഞ്ഞാൽ തട്ടിപ്പുകാർ പെട്ടെന്ന് അപ്രത്യക്ഷരാകുന്നു അല്ലെങ്കിൽ നിക്ഷേപകർ താൻ വഞ്ചിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നതുവരെ ഫണ്ട് ശേഖരിക്കുന്നത് തുടരുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പുകൾ കൂടുന്ന ഈ സാഹചര്യത്തിൽ മാനസിക കൃത്രിമത്വങ്ങൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം തട്ടിപ്പുകളെക്കുറിച്ചുള്ള അവബോധമാണ്.

വിവിധ തരത്തിലുള്ള നിക്ഷേപ തട്ടിപ്പുകൾ

വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളും ആപ്പുകളും: നിയമാനുസൃത ബ്രോക്കർമാർ, ഫണ്ട് ഹൗസുകൾ അല്ലെങ്കിൽ എക്സ്ചേഞ്ചുകൾ എന്നിവയോട് സാമ്യമുള്ള വ്യാജ നിക്ഷേപ ആപ്പുകളോ വെബ്സൈറ്റുകളോ തട്ടിപ്പുകാർ സൃഷ്ടിക്കുന്നു. വ്യാജ സ്ക്രീനുകളിൽ വെർച്വൽ ലാഭം കാണിച്ച് പണം നിക്ഷേപിക്കാൻ ഉപയോക്താക്കളെ തുടക്കത്തിൽ പ്രലോഭിപ്പിക്കുന്നു. ഒരിക്കൽ അവർ ഗണ്യമായ തുകകൾ നിക്ഷേപിച്ചാൽ ഫണ്ട് പിൻവലിക്കുന്നതിൽ നിന്ന് അവരെ തടയുന്നു.

ഡിസ്കൗണ്ട് വിലകളിൽ സ്റ്റോക്ക്: തട്ടിപ്പുകാർ അത്ര അറിയപ്പെടാത്തതും കുറഞ്ഞ അളവിലുള്ളതുമായ സ്റ്റോക്കുകൾ പ്രോത്സാഹിപ്പിക്കുകയും തിരഞ്ഞെടുത്ത ക്ലയൻറുകൾക്ക് മാത്രം വൻതോതിൽ കിഴിവ് വിലകളിൽ നേരത്തെയുള്ള ആക്സസ് ഉറപ്പാക്കുകയും ചെയ്യുന്നു. നിക്ഷേപകരോട് എക്സ്ചേഞ്ച് അല്ലെങ്കിൽ ബ്രോക്കിംഗ് ഹൗസുകൾക്ക് പകരം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ അവർ ആവശ്യപ്പെടുന്നു, ഇത് വഞ്ചനാപരമായ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു. ഈ തട്ടിപ്പിൽ ഓഹരി വ്യാപാരത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതിൻറെ മറവിൽ ലക്ഷക്കണക്കിന് വരുന്ന തുകയുടെ ഫണ്ട് അവർ തട്ടിയെടുക്കുന്നു.

തൊഴിൽ തട്ടിപ്പുകൾ: സോഷ്യൽ മീഡിയ പേജുകൾ ലൈക്ക് ചെയ്യുക, അവലോകനങ്ങൾ എഴുതുക, വിശ്വാസം നേടുന്നതിന് ചെറിയ ഫീസ് നൽകുക തുടങ്ങിയ ലളിതമായ ജോലികൾ ഉൾപ്പെടുന്ന ജോലികൾ വാഗ്ദാനം ചെയ്യുന്ന തൊഴിലുടമകളായി തട്ടിപ്പുകാർ വേഷംമാറി പ്രവർത്തിക്കുന്നു. തുടർന്ന് പദ്ധതികളുടെ വഞ്ചനാപരമായ സ്വഭാവം ഒടുവിൽ തിരിച്ചറിയുന്നതുവരെ പ്രാരംഭ നിക്ഷേപങ്ങളായി അവതരിപ്പിക്കുന്ന ചെറിയ വാങ്ങലുകൾ നടത്താൻ വ്യക്തിയെ വഞ്ചിക്കുന്നു.

പോൻസി, പിരമിഡ് സ്കീമുകൾ: ഈ തട്ടിപ്പുകൾ നിക്ഷേപകർക്ക് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. പുതിയവയിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ച് ആദ്യകാല നിക്ഷേപകർക്ക് നൽകുന്നു. പുതിയ പണം വറ്റുമ്പോൾ അവ തകരുന്നു.

നിക്ഷേപ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം

  • നിക്ഷേപിക്കുന്നതിന് മുമ്പ് പരിശോധിക്കുക: രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കായി എപ്പോഴും സെബി, ആർബിഐ, അല്ലെങ്കിൽ ഔദ്യോഗിക റെഗുലേറ്ററി വെബ്സൈറ്റുകൾ എന്നിവ പരിശോധിക്കുക
  • ഉയർന്ന വരുമാനത്തെക്കുറിച്ച് സംശയം തോന്നുക: ഒരു നിക്ഷേപം സത്യമാകാൻ കഴിയാത്തത്ര നല്ലതായി തോന്നുകയാണെങ്കിൽ, അത് ഒരു തട്ടിപ്പായിരിക്കാം
  • സമ്മർദ്ദ തന്ത്രങ്ങൾ ഒഴിവാക്കുക: നിയമാനുസൃത നിക്ഷേപങ്ങൾക്ക് അടിയന്തര തീരുമാനങ്ങൾ ആവശ്യമില്ല
  • വെബ്സൈറ്റ് & ഇമെയിൽ ആധികാരികത പരിശോധിക്കുക: എച്ച്ടിടിപിഎസ്, ഔദ്യോഗിക ഡൊമെയ്ൻ നാമങ്ങൾ എന്നിവയ്ക്കായി തിരയുക, ആവശ്യപ്പെടാത്ത ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക
  • വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിശദാംശങ്ങൾ ഒരിക്കലും ആരുമായും പങ്കിടരുത്: തട്ടിപ്പുകാർ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും മോഷ്ടിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു.

ജാഗ്രതയും വിവേകവും ഉള്ളവരായിരിക്കുക എന്നതാണ് നിക്ഷേപ തട്ടിപ്പുകൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം. നിക്ഷേപിക്കുന്നതിന് മുമ്പ് എപ്പോഴും ഗവേഷണം നടത്തുക, ആവശ്യപ്പെടാത്ത നിക്ഷേപ ഓഫറുകളെ ഒരിക്കലും വിശ്വസിക്കരുത്. 1930 അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (https://sancharsaathi.gov.in/sfc/) ഡയൽ ചെയ്തുകൊണ്ട് സംശയാസ്പദമായ നമ്പർ ദേശീയ സൈബർ ക്രൈം ഹെൽപ്പ്ലൈനിൽ റിപ്പോർട്ട് ചെയ്യുക. സന്ദേശങ്ങൾ സംരക്ഷിക്കുക, സ്ക്രീൻഷോട്ടുകൾ എടുക്കുക, ഇടപെടലുകൾ രേഖപ്പെടുത്തുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.