- Trending Now:
കൊച്ചി: നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പൂർണ സബ്സിഡിയറിയായ എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡ് (എൻബിഎസ്എൽ) ചൈൽഡ് റൈറ്റ്സ് ആൻറ് യൂവുമായി (സിആർവൈ) സഹകരിച്ച് 'മീഠി ദീപാവലി' കാമ്പയിനു തുടക്കം കുറിച്ചു.
രാജ്യമെമ്പാടുമുള്ള പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾക്ക് ഉൽസവ മധുരം ലഭ്യമാക്കുന്നതിനായി ഭീം ആപ്പ് വഴിയുള്ള ഓരോ പത്ത് ഇടപാടുകളിലും ഓരോ മധുര പലഹാര ബോക്സുകൾ സംഭാവന ചെയ്യുന്നതാണ് ഈ കാമ്പയിൻ. ഡിജിറ്റൽ പെയ്മെൻറുകൾ സമൂഹത്തിൻറെ നന്മയ്ക്കായി സംയോജിപ്പിക്കാനാണ് 'മീഠി ദീപാവലി' കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സാങ്കേതികവിദ്യയും സഹാനുഭൂതിയും കൈകോർത്തു മുന്നോട്ടു കൊണ്ടുപോകുന്ന ഒരു ഭാവിയാണ് തങ്ങൾ കെട്ടിപ്പടുക്കുന്നതെന്നും ഓരോ ഇടപാടും സഹാനുഭൂതിയും സന്തോഷവും പരത്തുന്ന നടപടിയാക്കി മാറ്റുന്നതാണ് ഈ കാമ്പയിനെന്നും എൻബിഎസ്എൽ ചീഫ് ബിസിനസ് ഓഫിസർ രാഹുൽ ഹാൻഡ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.