- Trending Now:
കൊച്ചി: നാഷണൽ പേയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ എൻപിസിഐ ഭീം സർവീസ് ലിമിറ്റഡ് (എൻബിഎസ്എൽ) ക്രൈയുമായി (ചൈൽഡ് റൈറ്റ്സ് ആൻഡ് യൂ) സഹകരിച്ച് 'ഗിഫ്റ്റ് ഹാപ്പിനസ്' എന്ന പ്രചാരണം ആരംഭിച്ചു. ഇന്ത്യയിലുട നീളമുള്ള നിരാലംബരായ കുരുന്നുകൾക്ക് പുതുവർഷത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് സന്തോഷം പകരുകയാണ് സംരംഭത്തിൻറെ ലക്ഷ്യം. ഡിസംബർ 16നും 31നും ഇടയിൽ ഭീംമിലൂടെയുള്ള ഓരോ ഇടപാടിലും ഒരു വിഹിതം ഇതിലേക്ക് സംഭാവനയായി പോകും. അതുവഴി ഈ കുട്ടികൾക്ക് പുതുവർഷം പ്രിയപ്പെട്ടതാകും.
'ഗിഫ്റ്റ് ഹാപ്പിനസ്' പ്രചാരണം പുതുവർഷവുമായി ബന്ധപ്പെട്ട് പുതിയ തുടക്കങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുന്നു. നിത്യേനയുള്ള ശീലങ്ങളിൽ മാറ്റം വരുത്താതെ തന്നെ ഉപയോക്താക്കളെ സ്ഥിരം ഇടപാടുകളിലൂടെ ഈ ദൗത്യത്തിൽ പങ്കാളികളാക്കാനാണ് പ്രചാരണം പ്രോൽസാഹിപ്പിക്കുന്നത്.
പുതുവർഷം പ്രതീക്ഷകളുടെയും പുതിയ തുടക്കങ്ങളുടെയും സമയമാണെന്നും 'ഗിഫ്റ്റ് ഹാപ്പിനസ്' പ്രചാരണത്തിലൂടെ നിരാലംബരായ കുട്ടികൾക്ക് സന്തോഷം പകരാനുള്ള ചെറിയൊരു ചുവടുവയ്പ്പാണ് തങ്ങൾ നടത്തുന്നതെന്നും എൻബിഎസ്എൽ ചീഫ് ബിസിനസ് ഓഫീസർ രാഹുൽ ഹണ്ട പറഞ്ഞു. തങ്ങളുടെ പ്ലാറ്റ് ഫോമിലൂടെ ഈ കുട്ടികൾക്ക് സന്തോഷം പകരാനും അവരുടെ നല്ല ഭാവിയെ പിന്തുണയ്ക്കാനും സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുവർഷത്തിൽ നൂതനമായ ഈ സംരംഭത്തിനായി ഭീംമുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും 'ഗിഫ്റ്റ് ഹാപ്പിനസ്' അർഹരായ ഓരോ കുട്ടിക്കും പിന്തുണ നൽകുന്നതിലേക്കുള്ള ചുവടുവെയ്പ്പാകുമെന്നും ക്രൈ (വെസ്റ്റ്) റീജണൽ ഡയറക്ടർ ക്രീയാനെ റബാഡി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.