Sections

എൻപിസിഐയുടെ ഓൾവെയ്സ് ഫോർവേഡ് കാമ്പെയിനു തുടക്കമായി

Wednesday, Nov 13, 2024
Reported By Admin
NPCI's

കൊച്ചി: രാജ്യത്തെ ഡിജിറ്റൽ പെയ്മെൻറ് സംവിധാനങ്ങളിലേക്ക് എല്ലാവരേയും ഉൾപ്പെടുത്തുക എന്ന ലക്ഷ്യവുമായി നാഷണൽ പെയ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻസിപിഐ) 'ഓൾവെയ്സ് ഫോർവേഡ്' എന്ന പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചു. വ്യക്തിഗത പുരോഗതിയുടേയും രാജ്യ പുരോഗതിയുടേയും പിന്നിൽ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് മുഖ്യ പങ്കാണു വഹിക്കാനുള്ളത് എന്നു ചൂണ്ടിക്കാട്ടുന്നതാണ് ഈ പ്രചാരണ പരിപാടികൾ.

യുപിഐ, ഐഎംപിഎസ്, റുപേ, ഭീം, എഇപിഎസ്, എൻഇടിസി, ഫാസ്ടാഗ് തുടങ്ങി നിരവധി പുതുമകളുമായി ഡിജിറ്റൽ പണമിടപാടു രംഗത്ത് വൻ വിപ്ലവമാണ് കഴിഞ്ഞ ഒരു ദശാബ്ദമായി എൻപിസിഐ നടത്തിയത്. ദേശീയ തലത്തിൽ സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ പ്രദാനം ചെയ്യാൻ ഈ സംവിധാനങ്ങൾ വഴിയൊരുക്കുകയും ഇന്ത്യയെ ഡിജിറ്റൽ രംഗത്തെ ഏറ്റവും മുന്നിലുള്ള സമ്പദ്ഘടനയാക്കി മാറ്റുകയും ചെയ്തു.

സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി ശോഭനമായ ഭാവി കൈവരിക്കാൻ ആഗ്രഹിക്കുന്ന ഏവരേയും പ്രചോദിപ്പിക്കുന്നതായിരിക്കും ഓൾവെയ്സ് ഫോർവേഡ് എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എൻപിസിഐ വിപണന വിഭാഗം മേധാവി രമേഷ് യാദവ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.