Sections

സ്ഥലം മാറിയാലും ഇനി റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ എളുപ്പത്തില്‍ വാങ്ങാം; പുതിയ നിര്‍ദേശവുമായി കേന്ദ്രം

Sunday, Jun 26, 2022
Reported By admin
ration

ഭക്ഷ്യവസ്തുക്കള്‍ സബ്സിഡിയോടെയുള്ള എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും പൗരന്മാര്‍ക്ക് വാങ്ങാം

 

സര്‍ക്കാര്‍ രാജ്യവ്യാപകമായി 'ഒരൊറ്റ രാജ്യം,ഒരു റേഷന്‍കാര്‍ഡ്' പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നേരത്തെ റേഷന്‍ കടകളില്‍ നിന്ന് മാത്രമായിരുന്നു വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇനി ഇപിഒഎസ് മെഷീന്‍ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയാല്‍ സര്‍ക്കാരിന്റെ ഏത് ന്യായവില കടകളില്‍ നിന്നും സബ്സിഡിയോടെ ഭക്ഷ്യധാന്യങ്ങള്‍ പൗരന്മാര്‍ക്ക് വാങ്ങാമെന്നാണ് പുതിയ നിര്‍ദേശം. 

കോവിഡ് കാലത്താണ് ഒരൊറ്റ രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനം നല്‍കിയിരുന്നത്. നിലവില്‍ പ്രതിമാസം ശരാശരി മൂന്ന് കോടിയോളം പോര്‍ട്ടബിള്‍ ഇടപാടുകളാണ് നടക്കുന്നത്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, എന്‍എഫ്എസ്എ സ്‌കീമുകള്‍ പ്രകാരമുള്ള സബ്സിഡിയോടെയുള്ള ഭക്ഷ്യവസ്തുക്കള്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും പൗരന്മാര്‍ക്ക് വാങ്ങാം.

എന്‍എഫ്എസ്എ ഗുണഭോക്താക്കളുടെയോ റേഷന്‍കാര്‍ഡ് ഉടമകളുടെയോ വീട്ടിലെ മെമ്പര്‍മാര്‍ക്ക് അതേ കാര്‍ഡില്‍ ബാക്കിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ക്ലെയിം ചെയ്യാന്‍ ഒരൊറ്റ രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി അനുവദിക്കുന്നു. കുടുംബങ്ങളില്‍ നിന്ന് ദൂരെ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുള്ള സ്ഥലത്തെ റേഷന്‍ കടയില്‍ ചെന്നാല്‍ അവരുടെ വിഹിതം ബയോമെട്രിക് വിവരങ്ങള്‍ നല്‍കി ക്ലെയിം ചെയ്യാം.

ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍' മേരാ റേഷന്‍' മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഉപകാരപ്രദമായ രീതിയില്‍ പുതിയ വിവരങ്ങളൊക്കെ ഉപയോക്താക്കള്‍ക്ക് അറിയാനാകും. 13 പ്രാദേശിക ഭാഷകളില്‍ ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നിലവില്‍ 20 ലക്ഷം തവണ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത് എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍, പ്രത്യേകിച്ച് കുടിയേറ്റ ഗുണഭോക്താക്കള്‍,എഫ്പിഎസ് ഡീലര്‍മാര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ വണ്‍ നേഷന്‍ വണ്‍ റേഷന്‍കാര്‍ഡ് പദ്ധതി സംബന്ധമായ വിവിധ സേവനങ്ങള്‍ സുഗമമാക്കുന്നു. ഉപഭോക്തൃകാര്യ- ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പാണ് ഈ ആപ്പ് വികസിപ്പിച്ചത്.ഈ മൊബൈല്‍ ആപ്പില്‍ തങ്ങളുടെ കുടുംബത്തിലുള്ളവര്‍ എത്ര ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും എത്ര ബാക്കിയുണ്ടെന്നുമൊക്കെ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.

പ്രവര്‍ത്തനം എങ്ങനെ?

കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് തുറന്നശേഷം ഹോം പേജില്‍ നിന്ന് 'രജിസ്ട്രേഷന്‍' ക്ലിക്ക് ചെയ്യാം.അടുത്ത പേജില്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ കാണാം. അവിടെ കാര്‍ഡ് നമ്പര്‍ തെറ്റുകൂടാതെ ചേര്‍ത്ത് അപ്പ്ഡേറ്റ് ചെയ്യാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.