Sections

ഇനി സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാട് നടത്താം

Friday, May 05, 2023
Reported By admin
bank

സുഗമമായി നടത്താൻ കഴിയുന്ന സംവിധാനമാണ് വിസ ഒരുക്കിയത്


സിവിവി ഫ്രീ ഓൺലൈൻ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കി പേയ്മെന്റ് നെറ്റ് വർക്ക് സ്ഥാപനമായ വിസ. ഉപഭോക്താക്കൾക്ക് സുരക്ഷിതമായി  ഇടപാടുകൾ നടത്താൻ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയതെന്ന് വിസ അറിയിച്ചു.

റിസർവ് ബാങ്ക് നടപ്പാക്കിയ ടോക്കണൈസേഷൻ മാർഗനിർദേശത്തിന്റെ ചുവടുപിടിച്ചാണ് നടപടി. ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കാനാണ് റിസർവ് ബാങ്ക് ടോക്കണൈസേഷൻ നടപ്പാക്കിയത്. വിസ കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ പൂർത്തിയാക്കാൻ ടോക്കണൈസേഷനെയാണ് വ്യാപാരികൾ ആശ്രയിക്കുന്നത്. അതിനാൽ ഒരേ ഉപഭോക്താവ് തന്നെ വീണ്ടും ഓൺലൈൻ ഇടപാട് നടത്തുമ്പോൾ ഒരിക്കൽ കൂടി സിവിവി ചോദിയ്ക്കേണ്ടതില്ലെന്നാണ് വിസ പറയുന്നത്.

 

കാർഡ് ആദ്യം ടോക്കണസൈഷേൻ ചെയ്യുമ്പോൾ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് പിന്നീടുള്ള ഓൺലൈൻ ഇടപാടുകളിൽ സിവിവി നൽകാതെ തന്നെ സുഗമമായി നടത്താൻ കഴിയുന്ന സംവിധാനമാണ് വിസ ഒരുക്കിയത്. 

കാർഡിന്റെ പിന്നിൽ കാണുന്ന മൂന്നക്ക നമ്പർ ആണ് സിവിവി. ടോക്കണൈസേഷന്റെ തുടക്കത്തിൽ സിവിവി നിർബന്ധമായി വാങ്ങേണ്ടതുണ്ട്. എന്നാൽ തുടർന്നുള്ള ഇടപാടുകളിൽ സിവിവി വാങ്ങാതെ തന്നെ വ്യാപാരികൾക്ക് മുന്നോട്ടുപോകാൻ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും വിസി അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.