- Trending Now:
പൊതുജനങ്ങളില്‍ നിന്ന് ഇത്തരം വ്യാപകമായ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടി
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കരുതിയിരിക്കുക. ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിച്ചാല്‍ ഇനി വിജിലന്‍സിന്റെ പിടിവീഴും. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഇത്തരം ഉദ്യോഗസ്ഥരെ കെണിയിലാക്കാന്‍ വിജിലന്‍സ് നടപടി തുടങ്ങി.
വിദ്യാലയങ്ങളിലും ഓഫീസുകളിലും പ്രവൃത്തി സമയത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്ന ജീവനക്കാരെ കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്യും. ഫേസ്ബുക്കിലും വാട്‌സാപ്പിലും പോസ്റ്റ് ഇടുന്ന സമയം നോക്കിയാവും ഉദ്യോഗസ്ഥരെ വിജിലന്‍സ് വലയിലാക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഇത്തരം വ്യാപകമായ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍സിന്റെ ഈ നടപടി.
ഇത്തരം ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍ ഉള്‍പ്പെടെയുള്ള അഴിമതി സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സിന്റ ശ്രദ്ധയില്‍പ്പെടുത്താം. ടോള്‍ ഫ്രീ നമ്പറായ 1064 ലോ 8592900900, 9447789100 (വാട്‌സാപ്പ് നമ്പര്‍) നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഇമെയില്‍: vig.vacb@kerala.gov.in ഫോണ്‍: 0471-2305393
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.