Sections

ഇനി സുഗന്ധവ്യഞ്ജന കര്‍ഷകരുടെ കാലം

Sunday, Jan 23, 2022
Reported By Admin
spice

നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നു


സുഗന്ധവ്യഞ്ജന കയറ്റുമതി ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമായ'Spice Xchange India കൊച്ചിയില്‍ കേന്ദ്രവാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്പൈസസ് ബോര്‍ഡ് ആരംഭിച്ച  spicexchangeindia.com, ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്നവരെ, ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുമായി, സ്ഥല, കാല, ഭാഷാ പരിമിതികള്‍ മറികടന്ന്   ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു 3D വെര്‍ച്വല്‍ പ്ലാറ്റ്ഫോമാണ്.  

ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്നവരെ ഉചിതമായ സുഗന്ധവ്യഞ്ജന ഉപഭോക്താക്കളുമായി  ബന്ധിപ്പിക്കുന്നതിന് പോര്‍ട്ടല്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. പോര്‍ട്ടലിന്റെ ഡാറ്റാബേസ് ആക്സസ് ചെയ്യാനും  സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍  വാങ്ങാനും വില്ക്കാനും സാധ്യതയുള്ളവരെ കണ്ടെത്താനും  സൗകര്യമൊരുക്കിയിട്ടുണ്ട്. വരിക്കാര്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി വെര്‍ച്വല്‍ യോഗങ്ങള്‍ ചേരാന്‍ പാകത്തിലുള്ള വിപുലീകൃത ഓഫീസായി പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നു.

''മഹാമാരിയുടെ ഘട്ടത്തിലും ഇന്ത്യയുടെ കയറ്റുമതി വിഹിതത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ മികച്ച സംഭാവനയാണ്  നല്‍കിയതെന്ന്', പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. 180 ലധികം രാജ്യങ്ങളിലേക്ക് 225 വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ ഇന്ത്യ  ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ പ്രബലപങ്ക് വഹിക്കുന്നു.

കയറ്റുമതി വികസനവും പ്രോത്സാഹനവും മൂല്യവര്‍ദ്ധനയും ഗുണമേന്മ മെച്ചപ്പെടുത്തലും ഗവണ്‍മെന്റ് പ്രത്യേക ഊന്നല്‍ നല്‍കുന്ന മേഖലകളാണെന്നും സ്‌പൈസസ് ബോര്‍ഡ് അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് വളരെയധികം ഊര്‍ജ്ജം പകരുമെന്നും ശ്രീ സോം പ്രകാശ് പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.