Sections

ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം

Monday, May 02, 2022
Reported By admin

നാളെ രാജ്യം അക്ഷയതൃതീയ ആഘോഷിക്കാനിരികേ സ്വര്‍ണവില കുറയുന്നതു കച്ചവടം വര്‍ധിപ്പിക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍

 

കേരളത്തില്‍ സ്വര്‍ണവില ഇടിയുന്നു. പവന് 160 രൂപ കുറഞ്ഞ് 37,760 രൂപയിലും ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.  അതിനാല്‍ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമാണ് ഇപ്പോള്‍. നാളെ രാജ്യം അക്ഷയതൃതീയ ആഘോഷിക്കാനിരികേ സ്വര്‍ണവില കുറയുന്നതു കച്ചവടം വര്‍ധിപ്പിക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍. ഇന്നലെ പവന് 37,920 രൂപയായിരുന്നു.

ശനിയാഴ്ച പവന് രണ്ടു ഘട്ടങ്ങളായി 920 രൂപ കുറഞ്ഞിരുന്നു. രാവിലത്തെ സെക്ഷനില്‍ 120 രൂപയും, ഉച്ചയ്ക്കു ശേഷം 800 രൂപയുമാണ് ഇടിഞ്ഞത്. റംസാന്‍, നോമ്പ്, അക്ഷയത്രിതിയ ഇഫക്ടുകളാണ് നിലവിലെ ചാഞ്ചാട്ടത്തിനു കാരണം.

കൊവിഡിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ അക്ഷയത്രിതീയ പ്രയോജനപ്പെടുത്താന്‍ ജുവലറികള്‍ക്കു സാധിച്ചിരുന്നില്ല. രാജ്യാന്തര വിപണിയിലേയും, ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചത്.

ഉത്സവ സീസണില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് നിലവില്‍ വില കുറയ്ക്കുന്നതെന്നു ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,887.06 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നല്‍െ ഇത് 1,896.95 ഡോളറായിരുന്നു. ശതിയാഴ്ച 1,906 ഡോളറും.

പലിശ നിരക്കുകളിലെ വ്യത്യാസം, ട്രഷറി വരുമാനം തുടങ്ങിയ ഘടകങ്ങളും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. റഷ്യ- യുക്രൈന്‍ യുദ്ധം മൂലമുള്ള അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കണ്ട നിക്ഷേപകര്‍ ആശങ്കയിലായതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുറച്ചത്. ഡോളറിന്റെ മൂല്യമുയര്‍ന്നതാണ് മറ്റൊരു കാരണം. നാളെ ആരംഭിക്കുന്ന യു.എസ്. ഫെഡ് റിസര്‍വ് യോഗവും സ്വര്‍ണത്തിനു നിര്‍ണായകമാണ്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് മാര്‍ച്ച് എട്ടിന് സ്വര്‍ണ വില ഔണ്‍സിന് 2,070 ഡോളറിലെത്തിയിരുന്നു. ആ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ 1,900 ഡോളറിനും താഴേക്ക് ഇടിഞ്ഞത്. അതേസമയം ഉയരുന്ന പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍ തിളങ്ങിയേക്കാം എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.