Sections

ഇനി സംരംഭ ധനസഹായം നേടാന്‍ വരുമാനം ഒരു പ്രശ്‌നമേയല്ല...

Wednesday, Jun 08, 2022
Reported By admin
business idea

തദ്ദേശ സ്ഥാപന വാര്‍ഷിക പദ്ധതികളില്‍ നല്‍കാവുന്ന സബ്‌സിഡിയുടെ മാര്‍ഗരേഖയില്‍ ആണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്


വരുമാനം പരിഗണിക്കാതെ ധനസഹായം നല്‍കുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. തദ്ദേശ സ്ഥാപന വാര്‍ഷിക പദ്ധതികളില്‍ നല്‍കാവുന്ന സബ്‌സിഡിയുടെ മാര്‍ഗരേഖയില്‍ ആണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സബ്‌സിഡി ലഭ്യമാക്കാനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നതിനുള്ള വ്യവസ്ഥകളും ഉദാരമാക്കിയിട്ടുണ്ട്. സ്വയംതൊഴില്‍ സംരംഭ പദ്ധതികള്‍ക്ക് ആനുകൂല്യം നല്‍കുവാന്‍ സംരംഭകന് വാര്‍ഷിക വരുമാന പരിധി അഞ്ച് ലക്ഷം രൂപയായാണ് നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ അധിഷ്ഠിതമായ കൃഷി സംരംഭങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍, വിപണന സൗകര്യങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ ധനസഹായവും സര്‍ക്കാര്‍ നല്‍കിവരുന്നു. കൃഷി സംബന്ധമായി നടത്തുന്ന സംരംഭങ്ങള്‍ക്ക് നിലവില്‍ വ്യക്തിഗത ആനുകൂല്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൃഷി സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനം കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. 

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വരുമാന പരിധി നോക്കാതെ സബ്‌സിഡി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരിക്കുന്നു. കൂടാതെ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം എന്നീ മേഖലകളിലെ ഉല്‍പാദന പ്രോജക്ടുകള്‍ക്ക് സബ്‌സിഡി നല്‍കാനുള്ള കുടുംബവാര്‍ഷിക പരിധി അഞ്ച് ലക്ഷം രൂപ ആക്കിയിട്ടുണ്ട്. രണ്ടു പേര്‍ അടങ്ങുന്ന മൈക്രോ സംരംഭങ്ങള്‍ എന്ന രീതിയില്‍ തുടങ്ങുന്നവര്‍ക്കും സബ്‌സിഡി നല്‍കും.

സര്‍ക്കാര്‍ പുറപ്പെടുവിച്ച മറ്റു ആനുകൂല്യങ്ങള്‍

അര്‍ഹരായവര്‍ക്ക് തൊഴിലും വരുമാനവും നേടാന്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ ധനസഹായം.

ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി പൊതുവിഭാഗത്തിന് രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്നു ലക്ഷം രൂപയും ആയിരിക്കും.

വരുമാന പരിധി പരിഗണിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കും.

പട്ടിക വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ജോലി നേടാനുള്ള പ്രവര്‍ത്തിപരിചയത്തിന് സ്റ്റെപന്‍ഡ് നല്‍കി പരിശീലനവും നല്‍കും.

ഖര ദ്രവമാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ ധനസഹായം നല്‍കും.

വരുമാന പരിധി നോക്കാതെ ഗാര്‍ഹിക ഖര മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ സബ്‌സിഡി നല്കുന്നതാണ്.

സംരംഭകര്‍ക്ക് പലിശ സബ്‌സിഡി, ടെക്‌നോളജി കൈമാറ്റ ഫണ്ട്, ടെക്‌നോളജി അപ്ഗ്രഡേഷന്‍ ഫണ്ട്, ഇന്നോവേഷന്‍ ഫണ്ട്, ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട്, പുനര്‍ജീവന ഫണ്ട് സീഡ് സപ്പോര്‍ട്ട് ഫണ്ട് തുടങ്ങിയവ അനുവദിക്കും.

വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുകയും വിദ്യാര്‍ഥികള്‍ അടക്കമുള്ള ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ബത്തയും നല്‍കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.