- Trending Now:
ഫ്‌ലക്‌സിബിൾ ആയിട്ടുള്ള തിരിച്ചടവ് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്
രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വിപണിയായ ഫ്‌ലിപ്പ്കാർട്ട് ഇനി മുതൽ ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പയും നൽകും. സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ഫ്‌ളിപ്പ്കാർട്ട് ഡിജിറ്റൽ സംവിധാനത്തിലൂടെ പേഴ്‌സണൽ ലോൺ നൽകുക.
30 സെക്കന്റിൽ അഞ്ച് ലക്ഷം വരെ വായ്പ
ഫ്‌ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് അവരുടെ വായ്പകൾ അനുവദിച്ച് കിട്ടാൻ വെറും 30 സെക്കൻഡ് മാത്രം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആറ് മുതൽ 36 മാസം വരെ തിരിച്ചടവ് കാലാവധിയിൽ ഫ്‌ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ എടുക്കാം. അതായത് വെബ്‌സൈറ്റ് നൽകുന്ന വിശദാംശങ്ങൾ പ്രകാരം കൺചിമ്മിത്തുറക്കുന്നത്ര വേഗത്തിൽ ലോൺ അനുവദിച്ചുകിട്ടുമെന്ന് ചുരുക്കം. മാത്രമല്ല ഫ്‌ലക്‌സിബിൾ ആയിട്ടുള്ള തിരിച്ചടവ് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫ്‌ലിപ്പ്കാർട്ടിലെ ലോൺ അപേക്ഷയ്ക്കായി ചെയ്യേണ്ടത്
വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുന്നതിനായി ഉപഭോക്താവിന്റെ പാൻ നമ്പർ (പെർമനന്റ് അക്കൗണ്ട് നമ്പർ), ജനനത്തീയതി, ജോലി വിശദാംശങ്ങൾ തുടങ്ങിയ അടിസ്ഥാന വിശദാംശങ്ങൾ നൽകണം. ആവശ്യമായ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, ആക്‌സിസ് ബാങ്ക് അവരുടെ വായ്പാ പരിധി അംഗീകരിക്കും. മാത്രമല്ല ഉപഭോക്താക്കൾക്ക് അവരുടെ പ്രതിമാസ തിരിച്ചടവ് ശേഷി കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ലോൺ തുകയും, വായ്പാ തിരിച്ചടവ് രീതിയും തിരഞ്ഞെടുക്കാം. ലോൺ അപേക്ഷ അംഗീകരിക്കുന്നതിന് മുമ്പ് ഫ്‌ലിപ്പ്കാർട്ട്, തിരിച്ചടവ് വിശദാംശങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ, ചില നിബന്ധനകളും വ്യവസ്ഥകളും അവതരിപ്പിക്കും.വ്യക്തിഗത വായ്പാ സൗകര്യത്തിലൂടെ ഉപഭോക്താക്കളുടെ പണം വാങ്ങൽ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫ്‌ളിപ്കാർട്ട് ഫിൻടെക് ആൻറ് പെയ്‌മെൻറ്‌സ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡൻറ് ധീരജ് അനേജ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.