Sections

മത്സ്യമേഖലയിലെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

Monday, Sep 04, 2023
Reported By Admin
Fish Farming

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പടുത്തി മത്സ്യമേഖലയിൽ നടത്തുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫൈബർ റീ ഇംഫോഴ്സ്ഡ് കട്ടമരം/ചെറിയ തടിവള്ളം, 15 മീറ്ററിൽ അധികരിക്കാത്ത മറൈൻ വള്ളങ്ങളിലെ പഴയ വല മാറ്റി പുതിയ വല വാങ്ങൽ, മാട്ടോർ ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങളിലെ ഇൻസുലേറ്റഡ് ഫിഷ് ഐസ് ഹോൾഡിംഗ് പെട്ടികൾ വാങ്ങൽ എന്നിവയാണ് പദ്ധതികൾ.

സമുദ്ര മേഖലകളിലെ മത്സ്യത്തൊഴിലാളികൾ ക്ഷേമനിധി ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ്, റിയൽ ക്രാഫ്റ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്/ലൈസൻസ് എന്നിവയുടെ പകർപ്പ് സഹിതം സെപ്റ്റംബർ 15നകം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഫിഷറീസ് ജില്ല ഓഫീസ്/ ബന്ധപ്പെട്ട മത്സ്യഭവനുകളിൽ നൽകാം. ഫോൺ 0477 2251103.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.