Sections

കേരളസർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Tuesday, Sep 26, 2023
Reported By Admin
Job Offer

വാക്ക് ഇൻ ഇന്റർവ്യൂ

വയനാട്: ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് ആർച്ചറിയിൽ പരിശീലനം നൽകുന്നതിന് പരിശീലകരെ ആവശ്യമുണ്ട്. സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 2 ന് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂയിൽ ആർച്ചറിയിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയിട്ടുളള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോൺ 04936-202658.

സർക്കാർ വിക്ടോറിയ ആശുപത്രിയിൽ റേഡിയോളജിസ്റ്റ്, ഇ സി ജി ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിലവിലുള്ള ഓരോ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും. പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത : റേഡിയോളജിസ്റ്റിന് എം ബി ബി എസ് അല്ലെങ്കിൽ തതുല്യം, എം ഡി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കിൽ ഡി എം ആർ ഡി അല്ലെങ്കിൽ റേഡിയോ ഡയഗ്നോസിസിൽ ഡി എൻ ബി, ടി സി എം സി സ്ഥിര രജിസ്ട്രേഷൻ. ഇ സി ജി ടെക്നീഷ്യന് എസ് എസ് എൽ സി, ഇ സി ജി ആൻഡ് ഓഡിയോ മെട്രിക് ടെക്നോളജിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്. ലാബ് ടെക്നീഷ്യന് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി എസ് സി എം എൽ ടി അല്ലെങ്കിൽ ഡി എം ഇ അംഗീകൃത ഡി എം എൽ ടി, പാരാമെഡിക്കൽ രജിസ്ട്രേഷൻ. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, മേൽവിലാസം, പാസ്പേർട്ട് സൈസ് ഫോട്ടോ എന്നിവയും സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തിരിച്ചറിയൽ രേഖ, ഇ-മെയിൽ, മൊബൈൽ നമ്പർ സഹിതം ജില്ലാ പഞ്ചായത്തിൽ സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 12:30 മുതൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ-04742752700.

വയനാട്: ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് ആർച്ചറിയിൽ പരിശീലനം നൽകുന്നതിന് പരിശീലകരെ ആവശ്യമുണ്ട്. സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 2 ന് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂയിൽ ആർച്ചറിയിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയിട്ടുളള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോൺ 04936-202658.

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ! ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേയ്ക്ക് വാക്ക് - ഇൻ - ഇന്റർവ്യു നടത്തുന്നു. ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത : ങടണ/ജഏ ശി (ജ്യെരവീഹീഴ്യ/ടീരശീഹീഴ്യ), 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപയാണ് വേതനം. സെക്യൂരിറ്റി തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത : എസ്.എസ്.എൽ.സി, 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 30ന് ഉച്ചയ്ക്ക് 1.00 ന് കണ്ണൂർ, മട്ടന്നൂർ,്യു ഉരുവച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ എത്തിച്ചേരേണ്ടതാണ്. കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമുട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666, ഇ-മെയിൽ : സലൃമഹമമൊമസവ്യമ@ഴാമശഹ.രീാ, വെബ്സൈറ്റ് :www.keralasamakhya.org

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള സി.എച്ച്.എൻ.എം ട്രേഡിൽ ഇ.ഡബ്ല്യൂ.എസ്, ഒ.സി വിഭാഗങ്ങൾക്കായും വെൽഡർ ട്രേഡിൽ ലാറ്റിൻ കത്തോലിക് / ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനായും എം.എം.ടി.എം ട്രേഡിൽ എസ്.സി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ ഈ ട്രേഡുകളിലെ എൻ.ടി.സിയും ഒരുവർഷത്തെ പ്രവർത്തി പരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 29ന് നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2622391.

ഫാർമസിസ്റ്റ് നിയമനം

പടിഞ്ഞാറത്തറ കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബർ 29ന് രാവിലെ 11ന് കാപ്പുകുന്ന് പി.എച്ച്.സി യിൽ നടക്കും. ഡി.ഫാം,ബി.ഫാം (കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചക്ക് എത്തണം.

ഡോക്ടർ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹന ഒ.പിയിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്റ്റംബർ 29 ന് രാവിലെ 11ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സിയാണ് യോഗ്യത.

പവർ ലാൻട്രി ഓപ്പറേറ്റർ ആൻഡ് ഇലക്ട്രീഷ്യൻ നിയമനം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പവർ ലാൻട്രി ഓപ്പറേറ്റർ ആൻഡ് ഇലക്ട്രീഷ്യൻ തസ്തികയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി / തത്തുല്യത, ഐടിഐ ഇലക്ട്രീഷ്യൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലൈസൻസി ബോർഡ് വയർമാൻ Competency Certificate, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല്. അപേക്ഷ നൽകേണ്ട സ്ഥലം : ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം.

അധ്യാപക നിയമനം

ആലപ്പുഴ: ഗവൺമെന്റ് മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സെപ്റ്റംബർ 27ന് രാവിലെ 11ന് ഓഫീസിൽ ഹാജരാകണം.ഫോൺ: 854947773

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയിൽ സർവെയർ, എ.സി.ഡി ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷിക്കാം. സർവെയർ ട്രേഡിൽ എൻ.റ്റി.സി. അല്ലെങ്കിൽ എൻ.എ.സി.-യും, 3 വർഷത്തെ പ്രവൃത്തിപരിചയം, സിവിൽ അല്ലെങ്കിൽ സർവെ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയം, സിവിൽ അല്ലെങ്കിൽ സർവെ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. എ.സി.ഡി ട്രേഡിൽ മെക്കാനിക്കൽ ഗ്രൂപ്പ് ട്രേഡുകളിൽ NTC/NAC യും, 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ് എന്നിവയിലേതിലെങ്കിലും എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ,സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
ബന്ധപ്പെട്ട ട്രേഡുകളിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04868 272216.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്: കൂടിക്കാഴ്ച 27 ന്

മലമ്പുഴ ഗവ ഐ.ടി.ഐയിൽ ടർണർ, മെക്കാനിക്, ട്രാക്ടർ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിലും ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. ടർണർ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം/ എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയം/ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മെക്കാനിക് ട്രാക്ടർ, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡുകളിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയം/എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയം/ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി യോഗ്യതയോ ഉള്ള പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ എം.ബി.എ/ബി.ബി.എയും രണ്ട് വർഷത്തെ പ്രവർത്തിപരിചയമോ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ എക്കണോമിക്സ് ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയം/ബിരുദം/ഡിപ്ലോമ ഡി.ജി.ടി സ്ഥാപനത്തിൽനിന്നുള്ള പ്രവർത്തിപരിചയം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കില്ലിലുള്ള പ്രാവീണ്യം/പ്ലസ് ടു/ഡിപ്ലോമ നിലവാരത്തിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ഓപ്പൺ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ 27 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്കായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.