Sections

താത്കാലിക നിയമനങ്ങൾക്കായി അപേക്ഷിക്കാം

Monday, Mar 06, 2023
Reported By Admin
Job Offers

ജോലി ഒഴിവുകൾ


വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്തേഷ്യ) വിഭാഗത്തിൽ സീനിയർ റസിഡന്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്- ഇൻ- ഇന്റർവ്യു നടത്തും. അനസ്തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്തേഷ്യ) വിഭാഗത്തിൽ പി.ജി., ടി.സി.എം.സി. രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 13 ന് രാവിലെ 11.30 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

കുമിളി പഞ്ചായത്തിൻറെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് സേവന തൽപ്പരരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്എസ്എൽസി വിജയമാണ് വിദ്യാഭ്യാസ യോഗ്യത. എസ്സി വിഭാഗത്തിൽ എസ്എസ്എൽസി ജയിച്ചവർ ഇല്ലെങ്കിൽ തോറ്റവരെയും പരിഗണിക്കും, എസ്ടി വിഭാഗത്തിൽ എസ്എസ്എൽസി ജയിച്ചവർ ഇല്ലെങ്കിൽ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സർക്കാർ അംഗീകൃത നേഴ്സറി ടീച്ചർ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവർക്ക് മുൻഗണന ലഭിക്കും. ഹെൽപ്പർക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം . എസ്എസ്എൽസി ജയിക്കാൻ പാടില്ല. രണ്ടു തസ്തികകൾക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്സി/എസ്ടി വിഭാഗക്കാർക്ക് 3 വർഷം വരെ ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകൾ മാർച്ച് 17 വൈകീട്ട് 5 മണി . ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് അഴുത അഡീഷണൽ, ക്ഷേമ ഭവൻ ബിൽഡിങ്, എസ്ബിഐ ക്കു എതിർ വശം, വണ്ടിപ്പെരിയാർ പിഓ എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാ ഫോമുകൾ കുമിളി പഞ്ചായത്തിലെ അക്ഷയ സെൻററുകളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04869 252030 .

അങ്കണവാടി ഹെൽപ്പർ ഒഴിവ്

വാഴക്കുളം അഡീഷൽ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആലുവ മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസക്കാരും സേവന തൽപരരും മതിയായ ശാരീരിക ശേഷിയുള്ളവരും 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് പൂർത്തിയാകാത്തവരുമായവർക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. അപേക്ഷകർ പത്താം ക്ലാസ് വിജയിക്കാൻ പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 15 ന് വൈകീട്ട് 5.00 വരെ തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ - 0484 - 2952488, 9387162707). അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.

താത്കാലിക അധ്യാപക ഒഴിവ്

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനായി 8ന് അഭിമുഖം നടത്തും. എം എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് / എം എ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും നെറ്റ് യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രം യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

ആംബുലൻസ് ഡ്രൈവർ ഒഴിവ്

ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ : ഹെവി ലൈസൻസ് എടുത്ത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും, എട്ടാം ക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂർത്തീകരിച്ചവരും ആയിരിക്കണം.യോഗ്യതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ മാർച്ച് ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപ് ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം.

എസ്.റ്റി പ്രൊമോട്ടർ കൂടിക്കാഴ്ച മാർച്ച് 9 ന്

വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാരിൽ എത്തിയ്ക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ പട്ടികവർഗ ഗുണഭോക്താക്കളിൽ എത്തിയ്ക്കുന്നതിന് അട്ടത്തോട് പടിഞ്ഞാറേക്കര , കിഴക്കേക്കര എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവിലേയ്ക്കും, പെരുനാട് ഗ്രാമപഞ്ചായത്തിൽ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും എസ്.റ്റി പ്രൊമോട്ടർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒൻപതിന് രാവിലെ 11 ന് റാന്നി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടത്തും. അട്ടത്തോട് പടിഞ്ഞറേക്കര , കിഴക്കേക്കര എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മദ്ധ്യേ പ്രായപരിധി ഉള്ളതുമായ പട്ടികവർഗ യുവതീയുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.അട്ടത്തോട് നിവാസികളായിട്ടുള്ള അപേക്ഷകർക്ക് നിലവിലെ ഒഴിവിൽ മുൻഗണന നൽകും. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ - 04735 227703.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.