Sections

നിരവധി താൽക്കാലിക ഒഴിവുകൾ - ഇപ്പോൾ അപേക്ഷിക്കാം

Monday, Feb 20, 2023
Reported By Admin
Job Offer

നിരവധി താൽക്കാലിക ഒഴിവുകൾ


താൽക്കാലിക നിയമനം

മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂർ ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ നിയമിക്കുന്നു. താൽപര്യമുള്ള വെറ്ററിനറി ബിരുദധാരികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ഫെബ്രുവരി 20ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ജില്ലാ വെറ്ററിനറി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267.

അപേക്ഷ ക്ഷണിച്ചു

പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനു വേണ്ടി സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01/01/2023 തീയതിയിൽ 18 - 46 പ്രായമുള്ളവരും, സേവനതൽപരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പെർ തസ്തികയിൽ അപേക്ഷിക്കുന്നവർ എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാൽ എസ്എസ്എൽസി പാസാകാത്തവരും ആയിരിക്കണം. അപേക്ഷകരെ ഇന്റർവ്യൂ നടത്തിയാണ് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായ പരിധിയിലും, യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. അതത് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. 2019 ൽ അപേക്ഷ സമർപ്പിച്ചവർ ഇനി അപേക്ഷ നൽകേണ്ടതില്ല.

പെരിങ്ങര, നെടുമ്പ്രം ഗ്രാമ പഞ്ചായത്തുകളിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ആറിന് വൈകുന്നേരം അഞ്ചു വരെ.

കുറ്റൂർ ഗ്രാമ പഞ്ചായത്ത് : അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10 ന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും പുളിക്കീഴ് ഐസിഡിഎസ് ഓഫീസും, അതതു പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

നിലമ്പൂർ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള വിമുക്തി ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് ശുചീകരണ ജോലികൾ ചെയ്യുന്നതിനും സെക്യൂരിറ്റി ജോലികൾക്കും ഒരു വർഷ കാലയളവിലേക്ക് മാനവശേഷി ലഭ്യമാക്കാൻ താത്പര്യമുള്ള അംഗീകൃത ഏജൻസി/ വിമുക്ത ഭടന്മാരുടെ സംഘടന എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04931220351.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നേഴ്സിംഗ് കോളേജിലെ പ്രിൻസിപ്പൽ /പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം മാർച്ച് 17ന് വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

സീനിയർ റസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് / അസി. പ്രൊഫസർ കരാർ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 10.30ന് നടക്കും. എമർജൻസി മെഡിസിൻ വിഭാഗത്തിൽ പി.ജി യും റ്റി.സി.എം.സി രജിസ്ട്രേഷനും വേണം. പ്രതിമാസ വേതനം 70,000 രൂപ.

ആയുർവേദ കോളേജിൽ ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്തം, ദ്രവ്യഗുണ വിജ്ഞാനം, അഗദതന്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്കൃത സിദ്ധാന്ത വകുപ്പിൽ മാർച്ച് 2നും ദ്രവ്യഗുണ വിജ്ഞാനത്തിൽ മാർച്ച് ഒന്നിനും അഗദതന്ത്ര വകുപ്പിൽ മാർച്ച് 3നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. രാവിലെ 11നാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബയഡേറ്റയും സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലെത്തണം.

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കംപ്യൂട്ടർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നേരിട്ട് ഫെബ്രുവരി 27-ന് രാവിലെ 10-ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പമായി മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ് (www.mec.ac.in).


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.