- Trending Now:
പുതിയ സംരംഭകര്‍ക്കു ടേം ലോണ്‍ മാതൃകയിലുളള സാമ്പത്തിക സഹായവും നല്‍കും
വനിതാ സംരംഭകര്‍ക്ക് ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്. വനിത സംരംഭക, സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ അല്ലെങ്കില്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കണം
കമ്പനിയുടെ 50% മോ അതില്‍ കൂടുതലോ ഓഹരികള്‍ വനിത സംരംഭകയുടെ കൈവശമായിരിക്കണം. വ്യാവസായിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചുളള ഉത്പാദനം, ഐടി സോഫ്റ്റ് വെയര്‍ അല്ലെങ്കില്‍ സേവനപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ലോണ്‍ നല്‍കുക. വാണിജ്യസ്ഥാപനങ്ങള്‍ നടത്തുന്നതിന് വായ്പ ലഭിക്കുന്നതല്ല.
നിലവിലുളള യൂണിറ്റ് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും പത്ത് ലക്ഷം രൂപ ശരാശരി വാര്‍ഷിക വിറ്റുവരവുളളതുമായിരിക്കണം. പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതാസംരംഭകര്‍ക്കു ടേം ലോണ്‍ മാതൃകയിലുളള സാമ്പത്തിക സഹായവും നല്‍കും
പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 22 ആണ്. വിശദവിവരങ്ങള്‍ അറിയുന്നതിന് ബന്ധപ്പെടേണ്ട നമ്പര്‍ 0484-2323010.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.