- Trending Now:
ഇന്ന് നവംബർ 1 കേരളപിറവി ദിനം. മലയാളമെന്ന മധുര ഭാഷ സംസാരിക്കുന്ന ഈ കൊച്ചു സംസ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ നാം ഇന്ന് കാണുന്ന രീതിയിൽ രേഖപെട്ടിടു ഇന്ന് 67 വർഷങ്ങൾ തികയുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പികുവാൻ സർക്കാർ തീരുമാനികുകയും, അതിൻറെഅടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിന് തിരുവതാംകൂർ, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളും, മലബാർ ഭാഗങ്ങളും, ചേർന്ന് കേരളം രൂപീകൃതമായി.
നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.
കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന് പേരു വന്നു എന്ന അഭിപ്രായമാണ് ശക്തമായി നിലനിൽക്കുന്നത്. ഇതിന് പുറമേ, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച അറബി സഞ്ചാരികൾ ഖൈറുള്ള (അല്ലാഹു അനുഗ്രഹിച്ച നാട്) എന്ന് വിളിച്ചത്രെ. ഖൈറുള്ള ലോപിച്ച് കേരളം ആയെന്നാണ് മറ്റൊരു അഭിപ്രായം. എന്നാൽ 'ചേരളം' എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ഇങ്ങനെ അനവധി അഭിപ്രായങ്ങൾ കേരളമെന്ന പേരിനുപിന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.
തുടക്കത്തിൽ കേരളം പിന്നോക്കവസ്ഥയിൽ നിറഞ്ഞതാണെങ്കിലും ഇന്ന് ഏറെ വികസനം പ്രാപിച്ചിരിക്കുകയാണ്. സാക്ഷരത, ആരോഗ്യം എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. മലയാളി എന്ന വികാരം ഒരു ദിവസം എങ്കിലും നമ്മുടെ മനസ്സിൽ ഉയർത്തെഴുന്നെൽക്കുന്നത് ഈ ഒരു ദിവസം മാത്രമാണ്. ഭാഷാ പ്രേമവും, സംസ്ക്കാര മഹിമയും ഇന്ന് കൊട്ടിഘോഷിക്കപ്പെടും നാളെ അവയെല്ലാം വീണ്ടും വിസ്മ്രിതിയിൽ ലെയിക്കും.
2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. മലയാളഭാഷ ശ്രേഷ്ഠഭാഷയായി ലോകം അംഗീകരിച്ചിട്ട് 11 വർഷത്തോളമാകുന്നു. നമ്മുടെ ഭാഷക്ക് ഇത്രയുംഖ്യാതി ഉണ്ടായിട്ടും മലയാളികളായ നമ്മൾ മലയാളം മറക്കുന്നു അല്ലെങ്കിൽ മലയാളം സംസാരിക്കുന്നത് നാണക്കേടായി കരുതുന്നു. വളരെ സമ്പന്നമായതും മഹാത്തായതുമായ ഒരു ഭാഷയും സംസ്കാരവും നമുക്കുണ്ട്. അത് കാത്ത് സൂക്ഷിക്കേണ്ട കർത്തവ്യം ഓരോ കേരളിയനും ഉണ്ട്. അതിനായി പ്രവർത്തിക്കുവാൻ കേരളപ്പിറവി ദിവസ്സമായ ഇന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
എല്ലാവർക്കും കേരള പിറവി ആശംസകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.