- Trending Now:
മൈക്രോസോഫ്റ്റ് കോ ഫൗണ്ടർ ബിൽ ഗേറ്റ്സ് ടാറ്റ ഗ്രൂപ്പ് ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നു. ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പോഷകാഹാരം, ആരോഗ്യം, രോഗനിർണയം എന്നിവയുമായി ബന്ധപ്പെട്ട സംഘടനയുടെ പരിപാടികൾ ചർച്ച ചെയ്യാൻ വേണ്ടിയാണു ബിൽ ഗേറ്റ്സ് രത്തൻ ടാറ്റയെയും ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ എൻ. ചന്ദ്രശേഖരനെയും കണ്ടത്.
How to Prevent the Next Pandemic and How to Avoid a Climate Disaster എന്നീ രണ്ട് പുസ്തകങ്ങളും Bill gates അവർക്ക് സമ്മാനിച്ചു. ഇന്ത്യാ സന്ദർശന വേളയിൽ, പേയ്മെന്റ് സംവിധാനങ്ങൾ, മൈക്രോഫിനാൻസ്, ഡിജിറ്റൽ വായ്പകൾ എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ ബിൽ ഗേറ്റ്സ് സന്ദർശിച്ചു.
കൂടാതെ, വിപ്രോ സ്ഥാപകനായ അസിം പ്രേംജിയെയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെയും ഭാര്യ അഞ്ജലിയെയും ബിൽ ഗേറ്റ്സ് കണ്ടിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് സച്ചിൻ ട്വീറ്റ് ചെയ്തു, അദ്ദേഹം ട്വീറ്റിന് മറുപടിയും നൽകി. സഹപാഠി കൂടിയായ ആനന്ദ് മഹീന്ദ്രയെയും ബിൽ ഗേറ്റ്സ് കണ്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.