- Trending Now:
മടങ്ങിവന്ന പ്രവാസി മലയാളികൾക്കായി നോർക്കയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജില്ലയിൽ ലോൺ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9, 10 തീയതികളിലായി യൂണിയൻ ബാങ്ക് കൽപ്പറ്റ ശാഖയിലാണ് മേള നടക്കുക. താത്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ് സൈറ്റിലെ എൻ.ഡി.പി.ആർ.ഇ.എം ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്തുവെന്ന് തെളിയിക്കുന്ന പാസ്സ്പോർട്ട് കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐഡിയോ റേഷൻ കാർഡോ, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം രാവിലെ 10 മുതൽ ലോൺ മേളയിൽ പങ്കെടുക്കാം.
നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം)പദ്ധതി പ്രകാരമാണ് ലോൺ അനുവദിക്കുക. 15 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും ലഭിക്കും. ആവശ്യമുള്ളവർക്ക് സൗജന്യമായി പദ്ധതി റിപ്പോർട്ട് തയാറാക്കി നൽകും. കൂടുതൽ വിവരങ്ങൾക്ക് 18004253939 (ടോൾ ഫ്രീ), 0471-2770500 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.