Sections

നോര്‍ക്ക ജര്‍മന്‍ ട്രിപ്പിള്‍ വിന്‍ ഹോസ്പിറ്റാലിറ്റി പ്രോജക്ട് ഉടന്‍ നഴ്‌സിംഗ് ഷോര്‍ട്ട് ലിസ്‌റ് നവം. 20 ന്

Wednesday, Nov 16, 2022
Reported By MANU KILIMANOOR

ബി 1 ബി 2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള 15 ഉദ്യോഗാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

 300 നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് ജര്‍മ്മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കും കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി 1 ബി 2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള 15 ഉദ്യോഗാര്‍ഥികള്‍ ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ ഹോസ്പിറ്റാലിറ്റി പ്രോജക്ട് ഉടന്‍ നിലവില്‍ വരുമെന്നും ഇതുവഴി ജര്‍മനിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ടൂറിസം മേഖലകളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരം ഒരുക്കുമെന്നും നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ ഏജന്‍സിയും സംയുക്തമായി ജര്‍മനിയിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റായ ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന്റെ രണ്ടാംഘട്ട അഭിമുഖം സമാപിച്ചു. 634 പേരാണ് അഭിമുഖത്തിനെത്തിയത്. ഇവരില്‍നിന്നുള്ള 350 പേരുടെ ചുരുക്കപ്പട്ടിക നവംബര്‍ 20 ന് പ്രസിദ്ധീകരിക്കും. ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ കോ ഓപ്പറേഷനിലേയും ഫെഡറല്‍ എംപ്‌ളോയ്‌മെന്റ് ഏജന്‍സിയിലെയും ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാംപ് ചെയ്താണ് അഭിമുഖം നടത്തിയത്. നവംബര്‍ രണ്ടു മുതല്‍ 11 വരെ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖം.

ചുരുക്കപ്പട്ടികയില്‍ നിന്നുളള 300 നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് ജര്‍മ്മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ഇവരെ ജര്‍മ്മനിയിലേക്ക് അയയ്ക്കുക. ജര്‍മ്മനിയില്‍ എത്തിയ ശേഷവും ഭാഷാപരിശീലനവും തൊഴില്‍ സാഹചര്യവുമായി ഇണങ്ങി ചേര്‍ന്ന് ജര്‍മ്മന്‍ റജിസ്‌ട്രേഷന്‍ നേടാനുള്ള പരിശീലനവും സൗജന്യമായി ഇവര്‍ക്ക് ലഭിക്കും.ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവും ഇതോടൊപ്പം നടന്നു. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി 1 ബി 2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള 15 ഉദ്യോഗാര്‍ഥികള്‍ ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.