Sections

പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം; 17ന് മുമ്പ് രജിസ്റ്റര്‍ ചെയ്യാം

Wednesday, May 11, 2022
Reported By MANU KILIMANOOR

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ ഈ മാസം തന്നെയായിരിക്കും പരിശീലനം


സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

എറണാകുളം കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ ഈ മാസം തന്നെയായിരിക്കും പരിശീലനം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മെയ് 17ന് മുന്‍പ് എന്‍.ബി.എഫ്.സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നോര്‍ക്ക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534/ 8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.