- Trending Now:
പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി ഡിസംബർ 23 ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം തമ്പാനൂരിലെ കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രം ഹോട്ടലിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പരിശീലന പരിപാടി. പങ്കെടുക്കാൻ താൽപര്യമുളളവർ ഡിസംബർ 15 നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിലാണ് സംരംഭക പരിശീലന പരിപാടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവർക്ക് മുൻഗണന ലഭിക്കും.
സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായാണ് സംരംഭകത്വ പരിശീലനം. ( https://forms.gle/C4ML3cngv9omJnBJ6 ) എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിനും, വിശദാംശങ്ങൾക്കും 0471-2770-534, +91-8592 958 677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടുക. നോർക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികൾ , വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസൻസുകൾ, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങൾക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.