Sections

നോർക്ക സൗജന്യ ബിസിനസ്സ് ക്ലിനിക് : പ്രവാസിസംരംഭകർക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം

Tuesday, Jan 07, 2025
Reported By Admin
NORKA Business Facilitation Centre offers free business clinic for NRIs and returnees in Kerala.

തൃശ്ശൂർ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകർക്കായി നോർക്ക ബിസ്സിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ബിസിനസ്സ് ക്ലിനിക്കിൽ ഒഴിവുളള സീറ്റുകളിലേക്ക് ജനുവരി 10 വരെ അപേക്ഷ നൽകാം. ഇ-മെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യുന്നതിന് 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

പ്രവാസികൾക്കും, നാട്ടിൽ തിരിച്ചെത്തിയവർക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികൾ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകൾ, നോർക്ക റൂട്ട്സ് വഴി നൽകിവരുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ചും അവബോധം നൽകുന്നതിന് ലക്ഷ്യമിട്ടാണ് ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എൻ.ബി.എഫ്.സി. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.