- Trending Now:
കൊച്ചി: നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ നോക്കിയ സി12 ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നൽകുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. 8എംപി മുൻ ക്യാമറ, 5എംപി പിൻ ക്യാമറയിൽ നൈറ്റ്, പോർട്രെയിറ്റ് മോഡുകളിൽ കൂടുതൽ മികച്ച ഇമേജിങ് അനുഭവം ലഭിക്കും.
ഒക്ടാ കോർ പ്രോസസർ അടിസ്ഥാനമാക്കിയ ഫോണിൽ മെമ്മറി എക്സ്റ്റൻഷൻ ഉപയോഗിച്ച് 2ജിബി അധിക വെർച്വൽ റാം നൽകുന്നു. വർധിച്ചുവരുന്ന സൈബർ ഭീഷണികളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി രണ്ട് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സി സീരീസ് ഉറപ്പാക്കുന്നു.
തങ്ങളുടെ സി സീരീസ് പോർട്ട്ഫോളിയോയിലെ മറ്റൊരു മികച്ച സ്മാർട്ട്ഫോണായ നോക്കിയ സി12 കുറഞ്ഞ നിരക്കിൽ ഈടും, മികച്ച പ്രകടനവും ഉറപ്പുനൽകുന്നുവെന്ന് എച്ച്എംഡി ഗ്ലോബൽ ഇന്ത്യ, മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വൈസ് പ്രസിഡൻറ് സൻമീത് സിങ് കൊച്ചാർ പറഞ്ഞു.
2/64 ജിബി (2ജിബി മെമ്മറി എക്സ്റ്റൻഷൻ) സ്റ്റോറേജ് കോൺഫിഗറേഷനിൽ (256 ജിബി വരെ അധിക മെമ്മറി) എത്തുന്ന നോക്കിയ സി12 ഡാർക്ക് സിയാൻ, ചാർക്കോൾ, ലൈറ്റ് മിൻറ് നിറങ്ങളിൽ ആമസോൺ ഇന്ത്യയിൽ മാത്രം ലഭ്യമാണ്. നോക്കിയ സി12 മാർച്ച് 17 മുതൽ കുറച്ച് നാളത്തേക്കുള്ള അവതരണ വിലയായ 5999 രൂപയ്ക്ക് വിൽപ്പന ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.