- Trending Now:
സ്മാര്‍ട്ട് വാച്ചിന്റെ സവിശേഷതകള്‍ അറിയാം
ഇന്ത്യന്‍ വിപണിയില്‍ തരംഗമാവാന്‍ നോയിസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് എത്തി. നോയിസ് കളര്‍ഫിറ്റ് ലൂപ്പ് സ്മാര്‍ട്ട് വാച്ചുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി സവിശേഷതകള്‍ ഉള്ള ഈ സ്മാര്‍ട്ട് വാച്ച് കമ്പനിയുടെ ഔദ്യോഗിക സ്റ്റോര്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവ മുഖാന്തരം വാങ്ങാന്‍ സാധിക്കുന്നതാണ്. സ്മാര്‍ട്ട് വാച്ചിന്റെ സവിശേഷതകള്‍ അറിയാം.
ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് വാച്ച് വിപണിയായി ഇന്ത്യ... Read More
1.85 ഇഞ്ച് സ്‌ക്രീനാണ് ഈ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 550 നിറ്റ് ബ്രൈറ്റ്‌നെസ് ലെവലും ലഭ്യമാണ്. വെള്ളം, പൊടി എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി ഐപി 68 റേറ്റിംഗ് ഉണ്ട്. 130-ലധികം സ്‌പോര്‍ട്‌സ് മോഡുകള്‍, ഹൃദയമിടിപ്പ്, ഓക്‌സിജന്‍ സാച്ചുറേഷന്‍ എന്നിവ തിരിച്ചറിയുന്നതിനുള്ള സെന്‍സറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്മാര്‍ട്ട് വാച്ചുകളില്‍ ബ്ലൂടൂത്ത് കോളിംഗ് സൗകര്യം ലഭ്യമാണ്. ഏഴ് ദിവസം വരെയാണ് കമ്പനി ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത്. പ്രധാനമായും ബ്ലാക്ക്, ഒലിവ്, ഗ്രീന്‍ എന്നീ നിറങ്ങളിലാണ് കളര്‍ഫിറ്റ് ലൂപ്പ് സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങാന്‍ സാധിക്കുക. 2,499 രൂപയാണ് ഇന്ത്യന്‍ വിപണി വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.