- Trending Now:
മുംബൈ: ഭവനവായ്പ എടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മണ്‍സൂണ്‍ ധമാക്ക ഓഫറിന്റെ ഭാഗമായി പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയതായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അറിയിച്ചു. ഓഗസ്റ്റ് 31 വരെയുള്ള പരിമിത കാലത്തേയ്ക്കാണ് ഓഫര്‍.
നിലവില്‍ 0.40 ശതമാനമാണ് പ്രോസസിംഗ് ഫീസായി ഈടാക്കുന്നത്. ഇതാണ് ഒരു മാസത്തേയ്ക്ക് ഒഴിവാക്കിയത്. മണ്‍സൂണ്‍ ധമാക്ക ഓഫറിന്റെ ഭാഗമായി യോനോ ആപ്പ് വഴി ഭവന വായ്പ എടുക്കുന്നവര്‍ക്കും ഇളവ് ലഭിക്കും.പലിശയില്‍ അഞ്ച് ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. വായ്പ എടുക്കുന്ന വനിതകള്‍ക്കും സമാനമായ ഇളവ് ലഭിക്കുമെന്ന് എസ്ബിഐ അറിയിച്ചു.
കൂടുതല്‍ പേരെ ഭവനവായ്പയിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ ഓഫര്‍. നിലവില്‍ ഭവനവായ്പയുടെ പലിശ 6.70 ശതമാനം മുതലാണ് ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.