Sections

ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ബെംഗളൂരു നാഷണൽ ലോ സ്കൂളിൽ ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

Monday, Sep 23, 2024
Reported By Admin
Supreme Court Chief Justice laying foundation for NLSIU academic block in partnership with JSW Group

ബെംഗളൂരു: രാജ്യത്ത് നിയമവിദ്യാഭ്യാസം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കോർ അക്കാദമിക് ബ്ലോക്കിൻറെ സമഗ്രമായ പുനർവികസനത്തിനും വിപുലീകരണത്തിനും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ (എൻഎൽഎസ്ഐയു) തറക്കല്ലിട്ടു. ഈ ബ്ലോക്കിന് ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്ക് എന്ന് പേരിടും.

നിർദിഷ്ട പദ്ധതി പ്രകാരം നിലവിലുള്ള കെട്ടിടം ഒരു ബഹുനില കെട്ടിടമായി മാറ്റും. ഇതിൽ അത്യാധുനിക ലെക്ചർ തിയേറ്ററുകൾ, സെമിനാർ റൂമുകൾ, ഫാക്കൽറ്റി ഓഫീസുകൾ, സഹകരണ ഗവേഷണത്തിനുള്ള ഇടങ്ങൾ എന്നിവ ലഭ്യമാക്കും. ഈ നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മെച്ചപ്പെട്ട പഠന അന്തരീക്ഷവും, അതിവേഗം വികസിക്കുന്ന നിയമ മേഖലയിൽ വളരാനും സഹായിക്കും.

ജെഎസ്ഡബ്ല്യു ഗ്രൂപ്പിൽ നിന്നുള്ള ഗണ്യമായ സഹായധനം വഴിയാണ് ഈ പദ്ധതി. എൻഎൽഎസ്ഐയുവിൻറെ അക്കാദമിക് അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള വിശാലമായ സഹകരണത്തിൻറെ ഭാഗമാണിത്. അക്കാദമിക് ബ്ലോക്കിലെ പ്രവർത്തനങ്ങൾക്കും നിയമ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും, അവസരങ്ങളും നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക ഗവേഷണ കേന്ദ്രമായ 'ജെഎസ്ഡബ്ല്യു സെൻറർ ഫോർ ദ ഫ്യൂച്ചർ ഓഫ് ലോ' സ്ഥാപിക്കുന്നതിനും ധനസഹായം നൽകും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ സ്വകാര്യത, ഓട്ടോമേഷൻ, ഉയർന്നുവരുന്ന ഈ സാങ്കേതികവിദ്യകളുടെ ധാർമ്മിക പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള ഗവേഷണത്തിന് ഈ കേന്ദ്രം നേതൃത്വം നൽകും. നിയമപരമായ നിയന്ത്രണത്തിൻറെ പുതിയ മാതൃകകൾ വികസിപ്പിക്കുന്നതിനും അത്യാധുനിക നിയമ സാങ്കേതിക വിദ്യകൾ ഇൻകുബേറ്റ് ചെയ്യുന്നതിനും അക്കാദമിക്, സർക്കാർ സ്ഥാപനങ്ങൾ, റെഗുലേറ്ററി അതോറിറ്റികൾ, സ്വകാര്യ മേഖല എന്നിവ തമ്മിലുള്ള സഹകരണം ഇത് പ്രോത്സാഹിപ്പിക്കും.

അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര, ജെഎസ്ഡബ്ല്യു ഫൗണ്ടേഷൻ ചെയർപേഴ്സൺ സംഗീത ജിൻഡാൽ, ജെഎസ്ഡബ്ല്യു സിമൻറ് & ജെഎസ്ഡബ്ല്യു പെയിൻറ്സിൻറെ മാനേജിംഗ് ഡയറക്ടർ പാർത്ത് ജിൻഡാൽ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അക്കാദമിക് ബ്ലോക്കിൻറെ വികസനവും ജെഎസ്ഡബ്ല്യു സെൻറർ ഫോർ ദി ഫ്യൂച്ചർ ഓഫ് ലോയും അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, നിയമത്തിൻറെയും സാങ്കേതികവിദ്യയുടെയും മേഖലകളിലെ അതിവേഗ മാറ്റങ്ങൾ നേരിടാനും അടുത്ത തലമുറയിലെ നിയമ പ്രൊഫഷണലുകളെ തയ്യാറാക്കുക കൂടിയാണ്. ഈ പങ്കാളിത്തം രാഷ്ട്രനിർമ്മാണത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ കാഴ്ചപ്പാടിൻറെ ഭാഗമാണെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ പറഞ്ഞു.

എൻഎൽഎസ്ഐയുവിൻറെ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം വിദ്യാർത്ഥികൾക്ക് അക്കാദമിക് അറിവ് മാത്രമല്ല സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സഹായിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. നീതിയുടെയും സമത്വത്തിൻറെയും തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പുതിയ സാങ്കേതികവിദ്യകളുമായി ഇടപഴകാൻ തയ്യാറായ പ്രൊഫഷണലുകളെകൊണ്ട് ഇന്ത്യയിലെ നിയമത്തിൻറെ ഭാവി രൂപപ്പെടുത്തുമെന്ന് ജെഎസ്ഡബ്ല്യു ഫൗണ്ടേഷൻ ചെയർപേഴ്സൺ സംഗീത ജിൻഡാൽ പറഞ്ഞു.

കരാർ വിശകലനത്തിനായുള്ള നിർമ്മിത ബുദ്ധി അടിസ്ഥാനമായുള്ള ടൂളുകൾ മുതൽ വ്യവഹാരത്തിലെ ഓട്ടോമേഷൻ വരെ സാങ്കേതികവിദ്യ നിയമ മേഖലെ അതിവേഗം മാറ്റുന്നു. ജെഎസ്ഡബ്ല്യു സെൻറർ ഫോർ ദ ഫ്യൂച്ചർ ഓഫ് ലോ എൻഎൽഎസ്ഐയുവിനെ ഈ കണ്ടുപിടുത്തങ്ങളുടെ മുൻനിരയിൽ നിർത്തും. ഇത് ഭാവിയിലെ നിയമ പ്രൊഫഷണലുകൾ ഈ സാങ്കേതികവിദ്യകളുമായി ഇടപഴകാനും നിയന്ത്രിക്കാനും തയ്യാറാണെന്ന് ഉറപ്പാക്കുന്നു. എൻഎൽഎസ്ഐയുമായുള്ള പങ്കാളിത്തം ഭാവിയിലെ നേതാക്കളെ ശാക്തീകരിക്കുന്ന ലോകോത്തര വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ജെഎസ്ഡബ്ല്യുവിൻറെ പ്രതിബദ്ധതയാണെന്ന് ജെഎസ്ഡബ്ല്യു സിമൻറിൻറെയും ജെഎസ്ഡബ്ല്യു പെയിൻറ്സിൻറെയും മാനേജിങ് ഡയറക്ടർ പാർഥ് ജിൻഡാൽ പറഞ്ഞു.

ഈ സഹകരണത്തോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പും എൻഎൽഎസ്ഐയുവും സംയുക്തമായി ഇന്ത്യയിലെ നിയമവിദ്യാഭ്യാസത്തിൻറെ ഭാവി രൂപപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. ഇത് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള തൊഴിലിൻറെ മാറ്റത്തെ കൂടുതൽ ഉൾക്കൊള്ളുന്നതുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.