- Trending Now:
ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നെടുമ്പാശ്ശേരി കാര്‍ഷിക ബ്ലോക്കില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി 43.22 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. നെല്ല്, പച്ചക്കറി, പൂവ്, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കൃഷിയാണ് ആരംഭിച്ചിരിക്കുന്നത്.
നെടുമ്പാശ്ശേരി കാര്‍ഷിക ബ്ലോക്കിലെ ചെങ്ങമനാട്, പാറക്കടവ്, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലായി 10. 22 ഹെക്ടറിലാണ് നെല്‍കൃഷി തുടങ്ങിയിരിക്കുന്നത്. ചെങ്ങമനാട് പഞ്ചായത്തില്‍ 3.2 ഹെക്ടറിലും, പാറക്കടവ് ഗ്രാമപഞ്ചായത്തില്‍ ഏഴ് ഹെക്ടറിലും, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തില്‍ 0.02 ഹെക്ടറിലുമാണ് നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്.
ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. ആകെ 21 ഹെക്ടറിലാണ് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. പാറക്കടവ് കുന്നുകര പഞ്ചായത്തുകളില്‍ അഞ്ചു ഹെക്ടറിലും, ചെങ്ങമനാട്, പുത്തന്‍വേലിക്കര, നെടുമ്പാശ്ശേരി പഞ്ചായത്തുകളില്‍ മൂന്ന് ഹെക്ടറിലും വീതവും, ശ്രീമൂലനഗരം പഞ്ചായത്തില്‍ രണ്ട് ഹെക്ടറിലുമാണ് പച്ചക്കറി കൃഷി തുടങ്ങിയത്.
ആകെ രണ്ട് ഹെക്ടറിലാണ് പൂക്കൃഷി. ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകളിലായി 0.1 ഹെക്ടറിലും, പുത്തന്‍വേലിക്കര പഞ്ചായത്തില്‍ 0.8 ഹെക്ടറിലും, കുന്നുകര പഞ്ചായത്തില്‍ ഒരു ഹെക്ടറിലുമാണ് പൂക്കൃഷി തുടങ്ങിരിക്കുന്നത്.എല്ലാ പഞ്ചായത്തിലും കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്.
ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടര്‍ന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി. ഒരു സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാം. കൃഷിവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, ജലസേചനം, സഹകരണം, വ്യവസായം, മൃഗ സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.