Sections

സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഞങ്ങളും കൃഷിയിലേക്ക്...

Sunday, Feb 20, 2022
Reported By admin
kerala government

പുതിയ പദ്ധതിയുടെ ഭാഗമായി നാലു കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്

 

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് 'ഞങ്ങളും കൃഷിയിലേക്ക്'. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടി ഉള്‍പ്പെടുത്തി 10000 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കാനാണ് തീരുമാനം. 10000 കര്‍ഷക ഗ്രൂപ്പുകള്‍ സ്ഥാപിക്കുവാനും എല്ലാ വീടുകളിലും പോഷക തോട്ടം നിര്‍മ്മിക്കാനും കൃഷിവകുപ്പ് തീരുമാനിച്ചു.

പുതിയ പദ്ധതിയുടെ ഭാഗമായി നാലു കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതുപ്രകാരം പതിനായിരം പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. 10000 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കുന്നതിനായി 10 കോടിയും പതിനായിരം കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് 15 കോടി രൂപയും നീക്കിവെച്ചു. 10000 കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരണത്തിലൂടെ ഒരു ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും 20,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 10000 ഹെക്ടര്‍ ജൈവകൃഷിയിലൂടെ 20,000 പേര്‍ക്ക് പരോക്ഷമായും ആയിരം പേര്‍ക്ക് പ്രത്യക്ഷമായും തൊഴില്‍ അവസരം ഉണ്ടാകുന്നതാണ്.

എല്ലാവരുടെയും വീട്ടില്‍ വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. ഇതു കൂടാതെ പതിനായിരത്തിലധികം കാര്‍ഷിക ഗ്രൂപ്പുകള്‍ സ്ഥാപിക്കും. സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സ്ത്രീകള്‍,യുവാക്കള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കൂട്ടങ്ങള്‍ പദ്ധതിക്കുവേണ്ടി ഒറ്റയ്ക്ക് ആയോ കൂട്ടായോ സജ്ജമാക്കും. ഓരോ കൂട്ടത്തിലും കുറഞ്ഞത് 10 അംഗങ്ങള്‍ ഉണ്ടായിരിക്കും ഇപ്രകാരം ഒരു പഞ്ചായത്തില്‍ കുറഞ്ഞത് ഇത്തരം പത്ത് ഗ്രൂപ്പുകള്‍ സ്ഥാപിക്കും നെല്ല്, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയില്‍ ഗ്രൂപ്പുകള്‍ ആരംഭിക്കും. ഓരോ ഗ്രൂപ്പിലും ഒരുമിച്ചോ പലയിടങ്ങളിലായോ കുറഞ്ഞത് രണ്ട് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യണം.

ഈ പദ്ധതിയുടെ ഭാഗമാകുന്ന മുഴുവന്‍ പേര്‍ക്കും കൃഷി ചെയ്യാന്‍ ആവശ്യമായ ഭൂമി കണ്ടെത്താന്‍ കൃഷിവകുപ്പ് സഹായിക്കുന്നതാണ്.
കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കും. പ്രത്യേകിച്ച് തരിശ് കൃഷിക്ക് കൂടുതല്‍ സഹായം നല്‍കും. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 140 സ്മാര്‍ട്ട് കൃഷിഭവനുകളുടെ പ്രഖ്യാപനമുണ്ടാകും. 14 കാര്‍ഷിക മാതൃക പ്ലോട്ടുകള്‍, ജൈവകൃഷി മിഷന്‍, സോഷ്യല്‍ ഓഡിറ്റിങ്, കൃഷി വിപണി ഇടപെടലുകളുടെ ഉദ്ഘാടനം, 500 സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.