- Trending Now:
കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ
ആൻഡ് കൺസ്ട്രക്ഷനിൽ 'നിയോഗ്-2023' മിനി തൊഴിൽമേള നാളെ (ജൂലൈ 8) രാവിലെ ഒമ്പതിന് എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും. 15 ലധികം സ്വകാര്യ സ്ഥാപനങ്ങളിൽ 600 ഒഴിവുകളാണുള്ളത്. ബാങ്കിങ്, ഫിനാൻസ്, അക്കൗണ്ട്സ്, സെയിൽസ്, മാർക്കറ്റിങ്, അഡ്മിനിസ്ട്രേഷൻ, എച്ച് ആർ, ഐ ടി, എജ്യൂക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ, ഓട്ടോമോബൈൽസ് എന്നീ വിഭാഗങ്ങളിലുളള തൊഴിൽ ദാതാക്കൾ പങ്കെടുക്കും.
എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, ഡിപ്ലോമ, ഐ ടി ഐ അല്ലെങ്കിൽ അതിൽ കൂടുതലോ യോഗ്യതയുളള 35 വയസ്സിനകം പ്രായമുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ എംപ്ലോയബിലിറ്റി സെന്റർ, കൊല്ലം എന്ന ഫേസ്ബുക്ക് പേജിൽ നൽകിയ എൻ സി എസ് പോർട്ടൽ ക്യൂ ആർ കോഡ് ഉപയോഗിക്കാം. ഇന്ന് (ജൂലൈ ഏഴിനകം) രജിസ്ട്രേഷൻ പൂർത്തിയാക്കി എൻ സി എസ് പോർട്ടൽ മുഖേന ലഭിക്കുന്ന എൻ സി എസ് ഐ ഡിയും അഞ്ച് ബയോഡേറ്റയുമായി മേളയിൽ പങ്കെടുക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ കഴിയാത്തവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്. വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക.
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.