- Trending Now:
നീതി ആയോഗും ഇന്ത്യയിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമും(WFP)യും ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറുധാന്യങ്ങളില്‍ പ്രധാനികളുടെ മാപ്പിംഗ് നടത്താനും മികച്ച മാതൃകകള്‍ പങ്കുവെയ്ക്കാനും ഒരുങ്ങുന്നു.ഐ സി എ ആര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വ്യവസായം, കേന്ദ്ര-സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകള്‍, എഫ്പിഒകള്‍, എന്‍ജിഒകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങള്‍, ഇന്റര്‍നാഷണല്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സെമി-എരിഡ് (ICRISAT) പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍, ഫുഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO), ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ ഇറിഗേഷന്‍ ആന്‍ഡ് ഡ്രെയിനേജ് (ICID) എന്നിവയുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
ലോക വ്യാപകമായി കാലാവസ്ഥയില്‍ വ്യതിയാനങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. അത്തരം അവസ്ഥയില്‍ ഏതു കാലാവസ്ഥാവ്യതിയാനത്തെയും വെല്ലുവിളിച്ചു വളരാനുള്ള കഴിവ് ചെറുധാന്യങ്ങളുടെ പ്രസക്തിയേറ്റുന്നു. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമല്ല, ലോകത്തിനാകെ ഭക്ഷ്യ സുരക്ഷയും പോഷകസമൃദ്ധിയും നല്‍കാന്‍ പോന്നവയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാവപ്പെട്ടവരുടെ ഭക്ഷണമായി പരിഗണിക്കപ്പെടുകയും ഇപ്പോള്‍ സൂപ്പര്‍ ഫുഡ് ആയി മാറുകയും ചെയ്ത ചെറുധാന്യങ്ങള്‍.
മില്ലറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ധാന്യങ്ങളില്‍ റാഗി മാത്രമേ ഇന്നു മലയാളികള്‍ക്കു പരിചയം ഉള്ളൂ. അതും, കുഞ്ഞുങ്ങള്‍ക്കു കുറുക്കിക്കൊടുക്കുന്നതുകൊണ്ടും, പ്രമേഹരോഗികള്‍ക്ക് ഭക്ഷണമായതുകൊണ്ടും, മള്‍ട്ടിഗ്രെയിന്‍ ആട്ട എന്ന പേരില്‍ ലഭിക്കുന്ന ഗോതമ്പു മാവ് കൂട്ടിലും മറ്റും ഉള്ളതുകൊണ്ടും മാത്രം.
തിനയും ചാമയുമൊക്കെ ലവ് ബേര്‍ഡ്‌സിനുള്ള ആഹാരമെന്ന അറിവേ നമുക്കുള്ളൂ. ക്ഷാമം വന്ന കാലങ്ങളില്‍ ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിച്ച ബദല്‍ ധാന്യങ്ങളില്‍ ഒന്നായിരുന്നു ചാമ.ഗ്ലൂട്ടന്‍ അലര്‍ജിയും സിലിനാക്കു രോഗവും ഉള്ളവര്‍ക്ക് ഗോതമ്പിന്റെ ഒരു ഇനവും ഭക്ഷിക്കാന്‍ കഴിയില്ല. അത്തരം ആളുകള്‍ക്ക് ഉത്തമമായ ബദല്‍ ധാന്യം കൂടിയാണ് മില്ലറ്റുകള്‍.എന്നാല്‍ ഈ ഗുണഗണങ്ങള്‍ ഒക്കെയുണ്ടായിട്ടും ചെറുധാന്യങ്ങള്‍ വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല.ഇതിനിടയിലാണ് ഹൈബ്രിഡ് ഫെസ്റ്റുമായി നീതി ആയോഗും WFPയും ഒന്നുചേരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.