- Trending Now:
ലോകസമ്പന്നരിലൊരാളായ മുകേഷ് അംബാനിയുടെ ജീവിതത്തെ കുറിച്ചും സമ്പാദ്യത്തെ കുറിച്ചും ഒക്കെ എപ്പോഴും വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്.കൂട്ടത്തില്‍ മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ അത്യാഡംബരത്തോട് കൂടിയുള്ള ജീവിതകഥകളും.66 ലക്ഷം രൂപയുടെ കുപ്പിവെള്ളം കുടിക്കുന്ന 315 കോടി രൂപയുടെ വജ്രങ്ങളും രത്‌നങ്ങളും പതിപ്പിച്ച ഐഫോണ്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് നിത.ലോകത്തെ പത്താമത്തെ വലിയ ധനികന്റെഭാര്യയല്ലെ ഇതൊക്കെ നമ്മളും വിശ്വസിക്കുമായിരിക്കും.
ഐപിഎല്‍ മത്സരങ്ങളില്‍ റിലയന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ടീമുകളുടെ പ്രകടനങ്ങളെക്കാള്‍ കൂടുതല്‍ ക്യാമറ ഫോക്കസ് ചെയ്യുന്നത് ഒരു പക്ഷെ നിത അംബാനിയിലേക്കായിരിക്കും.ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ പത്താമത്തെ വലിയ ധനികനുമായ മുകേഷ് അംബാനിയുടെ ഭാര്യ.ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതായി പാപ്പരാസികഥകളുണ്ടെങ്കിയും യഥാര്‍ത്ഥത്തില്‍ നിത ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവാക്കുന്ന വ്യക്തികളിലൊരാളാണ്.
ബിസിനസില്‍ മാത്രം കണ്ണുവെച്ചിരുന്ന അംബാനി ഗ്രൂപ്പിനെ സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത് നിത അംബാനിയായിരുന്നു.2010ല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപിച്ചുകൊണ്ട് നിത അംബാനി ഇന്ത്യയില്‍ ശ്രദ്ധേയയാകുന്നത്.റിലയന്‍സിന്റെ സിഎസ്ആര്‍ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന ലക്ഷ്യവുമായിട്ടാണ് ഇതിന്റെ തുടക്കം.പിന്നീട് ശതകോടികളുടെ സാമൂഹിക പ്രവര്‍ത്തനമായി ഇത് മാറി.ഫോര്‍ച്യൂണ്‍ ഇന്ത്യ ലിസ്റ്റില്‍ ഇന്ത്യയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ വനിതയായി നിത അംബാനിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു നിത ദലാല്‍.1985 മാര്‍ച്ച് 1ന് ആണ് മുകേഷ് അംബാനിയുമായുള്ള വിവാഹം.കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴേക്കും ഒരു നഴ്‌സറി സ്‌കൂളില്‍ ടീച്ചറായി നിത ജോലിക്ക് കയറി.800 രൂപയായിരുന്നു ശമ്പളം.വൈകാതെ നിത ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു.കാര്യങ്ങള്‍ പെട്ടെന്ന് പഠിക്കാനും തീരുമാനമെടുക്കാനുമുള്ള മിടുക്ക് മുകേഷ് അംബാനിയുടെ പിതാവായ ധീരുബായിയ്ക്ക് സ്വീകാര്യമായിരുന്നു.2002ല്‍ ധീരുബായിയുടെ മരണത്തെ തുടര്‍ന്ന് നിത ബിസിനസില്‍ സജീവമായി.
ക്രിക്കറ്റിലും ഫുട്‌ബോളിലും മികച്ച സംരംഭകയായി നിത അറിയപ്പെടുന്നു.ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമയിര്‍ ലീഗ് മുംബൈ ലീഗ് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ലിമിറ്റഡിന്റെ കീഴിലെ ഇന്ത്യ സൂപ്പര്‍ ലീഗ് പോലുള്ളവയുടെ വിജയം ഇത് തെളിയിക്കുന്നതാണ്.വിപണി മൂല്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡ് അംഗം,ഒബറോയി ഗ്രൂപ്പിന്റെ ഹോട്ടല്‍ ശൃഖലയിലെ ബോര്‍ഡ് അംഗം തുടങ്ങിയിലുള്ള ബിസിനസ് ഇടങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് നിത. നാലരക്കോടി ആളുകള്‍ക്കാണ് ഇവരുടെ സഹായം റിലയന്‍സ് ഫൗണ്ടേഷന്‍ വഴി ലഭിക്കുന്നത്.
കോവിഡ് കാലത്ത് മുംബൈ കോര്‍പ്പറേഷനുമായി സഹകരിച്ച് സൗജന്യ ചികിത്സയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ കോവിഡ് സെപ്ഷ്യല്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചു.ആദ്യം 250 ബെഡും പിന്നീട് ഇത് 2000 ബെഡും ആക്കി ഉയര്‍ത്തി.പ്രതിദിനം 15000 കോവിഡ് ടെസ്റ്റുകള്‍ ചെയ്യാന്‍ സാധിക്കുന്ന ലാബ് സ്ഥാപിച്ചു.റിലയന്‍സിന്റെ ജം നഗര്‍ കോംപ്ലക്‌സിനെ ഒരു ലക്ഷം പിപിഇ കിറ്റുകളും മാസ്‌കുകളും മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജനും ഉത്പാദിപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റി.ജിയോ ഹെല്‍ത്ത് ക്ലബ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്ഥാപിച്ച് 25 ലക്ഷം പേര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കി.8 അര കോടി പേര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി.
2008ല്‍ ഫോര്‍ബ്‌സ് പട്ടികയില്‍ 43 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി മുകേഷ് അംബാനി ലോക സമ്പന്നരില്‍ അഞ്ചാമനായിരുന്നു.തൊട്ടുപുറകില്‍ 42 ബില്യണ്‍ ഡോളറുമായി അനിയന്‍ അനില്‍ അംബാനി ആറാം സ്ഥാനത്തും പക്ഷെ ഇപ്പോള്‍ 2021ല്‍ 6 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി മുകേഷ് ലോകസമ്പന്നരില്‍ പത്താമനാണ്.അനില്‍ അംബാനിക്കാകട്ടെ സ്വത്തെല്ലാം നഷ്ടപ്പെട്ട് കോടതി നടപടികള്‍ നേരിടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.